Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കെ എസ് ഇ ബി പ്രതിസന്ധി.... സമരം അവസാനിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചെയര്‍മാന്‍ ബി. അശോകുമായും ഓഫീസേഴ്‌സ് അസോസിയേഷനുമായും ചര്‍ച്ച നടത്തും.... നിരവധി ആവശ്യങ്ങളുന്നയിച്ച് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണ സമരവും തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്

12 APRIL 2022 07:55 AM IST
മലയാളി വാര്‍ത്ത

കെ എസ് ഇ ബി പ്രതിസന്ധി.... സമരം അവസാനിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചെയര്‍മാന്‍ ബി. അശോകുമായും ഓഫീസേഴ്‌സ് അസോസിയേഷനുമായും ചര്‍ച്ച നടത്തും.... നിരവധി ആവശ്യങ്ങളുന്നയിച്ച് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണ സമരവും തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക ,സംഘടന ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്.

 



എന്നാല്‍ ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ഇതിനകം വ്യക്തമാക്കി. ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ സമരം അവാസനിപ്പിക്കുന്നതിനുള്ള ധാരണ ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.


ചെയര്‍മാന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കി കഴിഞ്ഞു. അതേസമയം കെഎസിഇബി തര്‍ക്കത്തില്‍ ചെയര്‍മാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

 



തൊഴിലാളി സംഘടനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ തകര്‍ക്കുകയാണെന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി ഒരുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവും നിസ്സഹകരണ സമരവും തുടങ്ങിയ സാഹചര്യത്തിലാണ് ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്.

ചെയര്‍മാന്റെ പ്രതികാര നടപടികളും സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിക്കുന്നത്.

 


മാത്രവുമല്ല ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം ജി സുരേഷ്‌കുമാര്‍, ബി ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയാണ്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിസ്സഹകരണ സമരവും ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (9 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (27 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (54 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (6 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

Malayali Vartha Recommends