Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം

ഇന്ത്യയുടെ വിശ്വസ്ത റോക്കറ്റായ പി.എസ്.എൽ.വി ഇനി ഐ.എസ്.ആർ.ഒയ്ക്ക് പുറത്ത് നിർമ്മിക്കും, അഞ്ച് റോക്കറ്റുകൾ നിർമ്മിക്കാൻ 824 കോടിയുടെ കരാർ, പടക്കുതിര എന്നറിയപ്പെടുന്ന പി.എസ്.എൽ.വിയുടെ വിജയക്കുതിപ്പ് 96 ശതമാനം

12 APRIL 2022 09:11 AM IST
മലയാളി വാര്‍ത്ത

ഐ.എസ്.ആർ.ഒ പടക്കുതിരയെ ഇനി എച്ച്.എ.എൽ പുറത്തിറക്കും.ഉപഗ്രഹ വിക്ഷേപണത്തിനുള്ള ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത റോക്കറ്റായ പി.എസ്.എൽ.വി ഇനി ഐ.എസ്.ആർ.ഒയ്ക്ക് പുറത്ത് നിർമ്മിക്കും.അഞ്ച് പി.എസ്.എൽ.വി റോക്കറ്റുകൾ നിർമ്മിക്കാൻ 824 കോടിയുടെ കരാറാണ് നൽകുക. പൊതുമേഖലാസ്ഥാപനമായ ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡും സ്വകാര്യസ്ഥാപനമായ ലാർസൻ ആൻഡ് ട്യൂബ്റോയും ചേർന്നുള്ള കൺസോർഷ്യത്തിനാണ് നിർമ്മാണ കരാർ.

അമേരിക്കയിലെ നാസ ചെയ്യുന്നതുപോലെ റോക്കറ്റ് നിർമ്മാണം, വിക്ഷേപണം തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കാനും ഗവേഷണ വികസനകാര്യങ്ങളിൽ ഐ.എസ്.ആർ.ഒ ശ്രദ്ധകേന്ദ്രീകരിക്കാനുമാണ് തീരുമാനം. സ്പെയ്സ് സ്റ്റേഷൻ, ഗഗൻയാൻ പോലുള്ള ബഹിരാകാശ മനുഷ്യദൗത്യം തുടങ്ങിയ മേഖലകൾക്ക് ഐ.എസ്.ആർ.ഒ മുൻഗണന നൽകും.

ഐ.എസ്.ആർ.ഒയിൽ സ്വകാര്യവത്കരണത്തിന് തുടക്കമിട്ടതു മുതൽ സഹകരിച്ചുപോരുന്നവയാണ് എച്ച്.എ.എല്ലും എൽ.ആൻഡ് ടി.യും. ചെറു യുദ്ധ ഹെലികോപ്റ്ററായ ധ്രുവ് എൽ.സി.എച്ച് നിർമ്മിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ള സ്ഥാപനമാണ് എച്ച്.എ.എൽ. പി.എസ്.എൽ.വിയുടെ തന്നെ പല ഭാഗങ്ങളും ഇരുകമ്പനികളും നിർമ്മിച്ച് നൽകുന്നുമുണ്ടായിരുന്നു.പടക്കുതിര എന്നറിയപ്പെടുന്ന പി.എസ്.എൽ.വിയുടെ വിജയക്കുതിപ്പ് 96 ശതമാനമാണ്.

തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിലാണിത് ഇതുവരെ നിർമ്മിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഐ.എസ്.ആർ.ഒയ്ക്ക് പുറത്ത് നിർമ്മാണത്തിനുള്ള കരാർ കൊടുക്കുന്നത്.മൂന്ന് കമ്പനികൾ താത്പര്യമറിയിച്ച് രംഗത്തെത്തിയിരുന്നു. എറ്റവും കുറഞ്ഞ തുക മുന്നോട്ട് വച്ച എച്ച്.എ.എല്ലും എൽ ആൻഡ് ടിയും ചേർന്ന കൺസോർഷ്യം, ബെൽ അദാനി ഡിസൈൻ ബി.ഇ.എം.എൽ കൺസോർഷ്യം, ഭെൽ (ഒറ്റയ്ക്ക്) എന്നിവയാണ് രംഗത്തെത്തിയിരുന്നത്.

824കോടി രൂപയാണ് എച്ച്.എ.എൽ അടങ്ങിയ കൺസോഷ്യം മുന്നോട്ട് വച്ചത്. ഭെൽ 1129 കോടിയും അദാനി ബെൽ ബെമൽ സഖ്യം 1218 കോടിയും ക്വോട്ട് ചെയ്തു. നിലവിൽ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നതും എച്ച്.എ.എല്ലിന് നേട്ടമായി.ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് മുന്നോടിയായി ഇൻസ്പെയ്സ് ചെയർമാൻ പവൻ ഗോയങ്ക ഇന്നലെ തിരുവനന്തപുരത്തെത്തി. പി.എസ്.എൽ.വിയുടെ നിർമ്മാണയൂണിറ്റ്, ടെസ്റ്റിംഗ്, താപഅതിജീവനശേഷി പരിശോധന എന്നിവയ്ക്ക് സംവിധാനങ്ങളുളളത് തുമ്പയിലെ വി.എസ്.എസ്.സിയിലാണ്. വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായരുമായി അദ്ദേഹം ചർച്ച നടത്തി. റോക്കറ്റ് ഇന്ധനം നിർമ്മിക്കുന്ന തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററും സന്ദർശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (8 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (26 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (53 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (6 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

Malayali Vartha Recommends