വോട്ട് പിടിക്കാനുള്ള കപ്പമല്ല വിഷുക്കൈനീട്ടം.., നന്മ മനസിലാക്കാത്ത മാക്രി പറ്റങ്ങളോട് എന്ത് പറയാൻ, വെറും ചൊറിയൻ മാക്രി പറ്റങ്ങളാണവർ, ഞാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ധൈര്യമുണ്ടെങ്കിൽ വരട്ടെ, ഉശിരൻ മറുപടിയുമായി സുരേഷ് ഗോപി എംപി

വിഷുവിന് മുന്നോടിയായി സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട സമർപ്പണ പരിപാടി തൃശ്ശൂർ ജില്ലയിൽ പൂർത്തിയായിരുന്നു. മുപ്പതിനായിരത്തോളം പേരാണ് അദ്ദേഹത്തിൽ നിന്നും കൈനീട്ടം സ്വീകരിച്ചത്. ഏപ്രിൽ 8 ന് കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം നൽകിയായിരുന്നു പരിപാടിക്ക് തുടക്കമിട്ടത്.
എന്നാൽ വിഷുവിന് ക്ഷേത്രദർശനം നടത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകാനായി മേൽശാന്തിക്ക് പണം നൽകിയത് വിവാദമായതോടെ പ്രതികരണവുമായി സുരേഷ് ഗോപി എംപി. വിഷുവിന് കുഞ്ഞുങ്ങൾക്ക് കൈനീട്ടം നൽകാനായി പണം ഏൽപ്പിച്ചതിനെ ഇത്തരത്തിൽ വിവാദമാക്കി മാറ്റിയതിന് പിന്നിൽ ചില വക്രബുദ്ധികളാണെന്ന് അദ്ദേഹം തുറന്നടിച്ചു.
വോട്ട് പിടിക്കാനുള്ള കപ്പമല്ല മറിച്ച് കൈനീട്ടമായി ഒരു രൂപയാണ് കുഞ്ഞുങ്ങൾക്ക് കൊടുത്തത്. ഓരോ രാജ്യത്തിനെയും സമ്പന്നതയിലേയ്ക്ക് നയിക്കേണ്ടവരാണ് അവിടുത്തെ ഓരോ കുഞ്ഞുങ്ങളും. അങ്ങനെയുള്ല കുഞ്ഞുങ്ങൾക്ക് അനുഗ്രഹമായിട്ടാണ് ആ ഒരു രൂപ നൽകിയത്. അതിൽ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ അല്ല ഗാന്ധിയുടെ ചിത്രമാണുള്ളത്. ആ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയുക. വെറും ചൊറിയൻ മാക്രി പറ്റങ്ങളാണവർ. ഞാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ധൈര്യമുണ്ടെങ്കിൽ വരട്ടെ.'- സുരേഷ് ഗോപി എം പി പറഞ്ഞു.
ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായത്. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ടത്. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് വിലക്കി.
ഈ തുകയില്‍ നിന്ന് മേല്‍ശാന്തി ആര്‍ക്കും കൈനീട്ടം നല്‍കിയിട്ടില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നുണ്ടെങ്കിലും കിട്ടിയ പലരും ഉണ്ട്.പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടനിധി നല്‍കിയിരുന്നു. ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതല്ല. കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























