കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഈ മാസം 28ന് പണിമുടക്കും... വിഷുവും ഈസ്റ്ററും ആയിട്ടുപോലും മാര്‍ച്ചിലെ ശമ്പളം നല്‍കാനായില്ലെന്ന് സിഐടിയു

ശമ്പള പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഈ മാസം 28ന് പണിമുടക്കും. വിഷുവും ഈസ്റ്ററും ആയിട്ടുപോലും മാര്‍ച്ചിലെ ശമ്പളം നല്‍കാനായില്ലെന്ന് സിഐടിയു ആവര്‍ത്തിച്ചു. കെ എസ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സി പി എം അനുകൂല സംഘടനകളും രംഗത്തുണ്ട്.
ഈ ആവശ്യമുന്നയിച്ച് കെ എസ് ആര്‍ ടി സി എംപ്ലോയീസ് യൂനിയന്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ഈ മാസം 28 ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു.ശമ്പളപരിഷക്കരണം വൈകുന്നതില്‍ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്.
പരിഷ്‌കരണം ആവശ്യപ്പെട്ട് സംഘടന എം ഡിക്ക് നോട്ടീസ് നല്‍കിയെങ്കിലും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചത് എന്നാണ് സംഘടനയുടെ ഭാഷ്യം.2011 ലാണ് ഇതിന് മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം പരിഷ്‌ക്കരിച്ചത്. അതിനിടെ, കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഓക്ടോബറില്‍ ശമ്പളം പൂര്‍ണായും നല്‍കാനായിട്ടില്ല.
അതേസമയം കെഎസ്ആര്‍ടിസിക്കും വിപണി വിലക്ക് തന്നെ ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി . ജസ്റ്റീസ് എന്‍ നഗരേഷിന്റെതാണ് താത്കാലിക ഉത്തരവ്. കോര്‍പ്പറേഷന് നല്‍കുന്ന ഡീസലിന് ഉയര്‍ന്ന വില വാങ്ങുന്നത് ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഹര്‍ജിയില്‍ പിന്നീട് കോടതി അന്തിമ വിധി പറയും.
വന്‍കിട ഉപയോക്താവായി കണക്കാക്കി കെഎസ്ആര്‍ടിസിയില്‍ നിന്നും ഡീസലിന് വന്‍ തുക ഈടാക്കുന്നതായി കോടതി നിരീക്ഷിച്ചു.യാത്രക്കാര്‍ കുറവുള്ള റൂട്ടുകളില്‍ ലാഭം പരിഗണിക്കാതെ ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നിട്ടും സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടി നിരക്ക് ഈടാക്കിയാണ് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത്. ഇത് നീതീകരിക്കാന്‍ കഴിയില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇരട്ട വില സംവിധാനം ഏര്‍പ്പെടുത്തിയതോടെ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന കുത്തക സ്ഥാപനങ്ങളുടെ പട്ടികയില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെട്ടു. ഇതോടെ മുന്‍പ് വിപണി വിലയേക്കാള്‍ 1.90 രൂപ ലിറ്ററിന് കുറച്ചു ഡീസല്‍ ലഭിച്ചിരുന്ന സ്ഥാനത്ത് 27 രൂപ ലിറ്ററിന് അധികം നല്‍കേണ്ട സ്ഥിതിയായി.പ്രതിദിനം നാല് ലക്ഷം ലിറ്ററോളം ഡീസല്‍ ആവശ്യമുള്ള കെഎസ്ആര്‍ടിസിക്ക് ഇതോടെ ഭീമമായ സാമ്പത്തിക ബാധ്യതയായി .ഇതോടെയാണ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha