ഷെജിന്‍ ജോയ്‌സ്‌ന വിവാഹ വിവാദം! മുന്‍ എംഎല്‍എയുടെ പരാമര്‍ശം ഹിന്ദു അജണ്ട, ജോര്‍ജ് എം തോമസിന് ഭരണഘടന അറിയില്ല, ആഞ്ഞടിച്ച് യെച്ചൂരി

ഷെജിന്‍ ജോയ്‌സ്‌ന എന്നിവരുടെ വിവാഹമാണ് ഇപ്പോള്‍ കേരളക്കര ചര്‍ച്ച ചെയ്യുന്ന വിഷയം. ഇവരുടെ വിവാഹം 'ലൗ ജിഹാദ്' ആണ് എന്ന് തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നത്. ഏറെ വിവാദമായ ഈ വിഷയത്തെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകള്‍ രംഗത്ത് വരുന്നുണ്ട്.
ഇപ്പോഴിതാ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തന്റെ നിലപാട് അിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മുന്‍ എംഎല്‍എയുടെ ലൗ ജിഹാദ് പരാമര്‍ശം പൂര്‍ണ്ണമായും തള്ളുന്നു എന്ന് വ്യക്തമാക്കിയ അദ്ദേഹം ജോര്‍ജ് എം തോമസിന്റേത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാക്കി. മാത്രമല്ല മുതിര്‍ന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കാനുള്ള സ്വാതന്ത്രം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ പാര്‍ട്ടിയുടെ സംസ്ഥാനഘടകം ഈ പ്രസ്താവന പരിശോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
എന്തായാലും വിവാദങ്ങള്‍ കത്തിപ്പിടിച്ചതോടെ കളംമാറ്റിചവിട്ടിയിരിക്കുകയാണ് മുന്‍ എംഎല്‍എ. തന്റെ വാക്കുകള്‍ തെറ്റായി വളച്ചൊടിച്ചതാണെന്നും നേരത്തെ തന്നെ ഇരുവരുടെയും വിവാഹം ലൗ ജിഹാദാണെന്ന പ്രചാരണമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്നും മുഖ്യമന്ത്രിയും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് കേടഞ്ചേരിയില്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജോയ്‌സ്‌ന ജനിച്ചത്. മുസ്ലിം വിഭാഗത്തില്‍ പെട്ട സിപിഎം നേതാവാണ് ഷെജിന്‍.
https://www.facebook.com/Malayalivartha
























