സുരേഷ്‌ഗോപി ഇറങ്ങിമോനെ.... ഇത്തവണ തൃശൂർ പൂരം പൊടിപൊടിക്കും പൂരപ്രേമികൾക്ക് സന്തോഷ വാർത്ത

തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള അനുവാദം നേടിത്തന്ന സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് പാറമേക്കാവ് ദേവസ്വം. നന്ദി അറിയിച്ചുകൊണ്ട് ദേവസ്വം താരത്തിന് കത്ത് നല്‍കുകയായിരുന്നു. താരം ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പൂരം വെടിക്കെട്ട് നടത്തുന്നതിനുള്ള കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പെസോവിന്റെ അനുമതി വാങ്ങി തന്നതിന് നന്ദി. താങ്കളുടെ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ അനുമതി ഇത്ര വേഗഗത്തില്‍ ലഭിക്കില്ലായിരുന്നു. ഇതില്‍ പാറമേക്കാവ് ദേവസ്വത്തിന്റേയും തൃശൂര്‍ പൂരം ആരാധകരുടേയും നന്ദി അറിയിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.
സ്‌നേഹത്തിനു നന്ദി. എല്ലാ പ്രൗഢിയോടും കൂടി നമ്മുക്ക് ഇനിയങ്ങോട്ട് പൂരം ഗംഭീരമാക്കാം. തന്നാല്‍ ആകുന്നത് ഇനിയും തൃശ്ശൂരിനു വേണ്ടി താന്‍ ചെയ്യുമെന്ന ബിജെപിയുടെ മുന്‍ എംപി കൂടിയായ സുരേഷ് ഗോപി കത്തിന് മറുപടിയായി നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷത്തെ തൃശൂര്‍ പൂരം പൂര്‍ണ രൂപത്തില്‍ നടത്താന്‍ സാധിക്കുമെന്ന് സുരേഷ് ഗോപി നേരത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പൂരത്തിനുള്ള അനുമതി നേടിയെടുക്കുന്നതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തില്‍ ഇടപെട്ടത്.
ഇതോടെയാണ് തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി കിട്ടുന്നത്. കേന്ദ്ര ഏജൻസിയായ 'പെസോ ' ആണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്തും.
മെയ് പത്തിനാണ് തൃശൂർ പൂരം.കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.
ഈ വർഷം പൂരപ്രേമികള്‍ക്ക് പൂര നഗരയിൽ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിന് തേക്കിൻകാട് മൈതാനിയിൽ തുടക്കമായി. പ്രദർശനത്തിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഇന്നലെ ഉദ്ഘാടനം ചെയ്തു. അടുത്ത ആഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രദർശന നഗരിയിലേക്ക് പ്രവേശനം. 180 ഓളം പവലിയനുകളാണ് ഈ വർഷം പ്രദർശന നഗരിയിലുള്ളത്. മെയ് 23ന് സമാപിക്കും. കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വർഷം പൂരം പ്രദർശനം തുടങ്ങി ദിവസങ്ങൾക്കകം തന്നെ അവസാനിപ്പിച്ചിരുന്നു.
എന്നാൽ സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണവും വിവാദമായി. കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം ആളുകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
തന്റെ കാറില്‍ പണവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകള്‍ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒടുവില്‍ പണം വാങ്ങിയ എല്ലാവരും ചേര്‍ന്ന് നടനൊപ്പം ഫോട്ടോയും എടുക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വിലയതോതില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈനീട്ട വിതരണത്തിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. തൃശ്ശൂരിലെ ബിജെപി നേതൃത്വത്തിന്റെ കൂടി സഹകരണത്തോടെയാണ് നടന്റെ പേരില്‍ വിഷുകൈനീട്ടം വിതരണം ചെയ്തത്. ഓരോ മേഖലയിലേയും പ്രാദേശിക നേതാക്കളും വിവിധയിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha