വെടി പൊട്ടിക്കാൻ പാഞ്ഞെത്തി കമ്മിക്കൂട്ടങ്ങൾ..പുറം കാലിന് തൊഴിച്ച് സുരേഷ് ഗോപി! ആ വീഡിയോയും വിവാദത്തിൽ

ശാന്തിക്കാര്‍ വിഷുക്കൈനീട്ടം നല്‍കാനായി സ്വകാര്യ വ്യക്തികളില്‍നിന്നു പണം സ്വീകരിക്കുന്നതു വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കു പണം നല്‍കിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണെന്ന് മനസിലാക്കുകയും ചെയ്തു.എന്നാൽ വിഷുക്കൈനീട്ടം നൽകിയ പരിപാടി വിവാദമാക്കിയവർക്കെതിരെ രൂക്ഷ വിമർശനവുമായി സുരേഷ് ഗോപി എംപിയും രംഗത്ത് വന്നു.
കുഞ്ഞുങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നത് എതിർത്തവരെ കടുത്ത ഭാഷയിൽ വിമർശിച്ച സുരേഷ് ഗോപി, ‘അതിനു പിന്നിലെ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ്’ എന്നും ചോദിച്ചു. ആ കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വർഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത് എന്നായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം.
എന്നാൽ ഈ സംഭവത്തിന് പിന്നാലെ സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണവും വിവാദമായിരിക്കുകയാണ് .വിവാദമായി. കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം ആളുകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
തന്റെ കാറില്‍ പണവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകള്‍ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒടുവില്‍ പണം വാങ്ങിയ എല്ലാവരും ചേര്‍ന്ന് നടനൊപ്പം ഫോട്ടോയും എടുക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വിലയതോതില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈനീട്ട വിതരണത്തിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. തൃശ്ശൂരിലെ ബിജെപി നേതൃത്വത്തിന്റെ കൂടി സഹകരണത്തോടെയാണ് നടന്റെ പേരില്‍ വിഷുകൈനീട്ടം വിതരണം ചെയ്തത്. ഓരോ മേഖലയിലേയും പ്രാദേശിക നേതാക്കളും വിവിധയിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























