കളം മാറ്റിചവിട്ടി ക്രൈംബ്രാഞ്ച്... നാടകീയ രംഗങ്ങള്‍ നടത്തി ക്രൈംബ്രാഞ്ചും; കാരണങ്ങള്‍ നിരത്തി കാവ്യയെ ചോദ്യം ചെയ്യാന്‍ പത്മസരോവരത്തില്‍ ക്രൈംബ്രാഞ്ച് പോയില്ല

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു കാവ്യാ മാധവനെ ഇന്ന് ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വച്ച് ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ആലുവ പൊലീസ് ക്ലബ്ബില്‍ എത്താന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണ സംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ ബുധനാഴ്ചത്തേക്കു മാറ്റിയത്.
സാക്ഷി ആവശ്യപ്പെട്ട പ്രകാരം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ഇന്നലെ രാത്രി അറിയിച്ചിരുന്നെങ്കിലും ഇന്നു നിലപാടു മാറ്റുകയായിരുന്നു. പ്രതികള്‍ താമസിക്കുന്ന വീട് എന്ന നിലയില്‍ കാവ്യയുടെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനുള്ള തടസമാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. അതിനു പുറമേ ചോദ്യം ചെയ്യലിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തടസമുള്ളതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
പ്രൊജക്ടറും മറ്റും വച്ചു പ്രതികളുടെ ഡിജിറ്റല്‍, ഫൊറന്‍സിക് തെളിവുകള്‍ കാണിച്ചു വേണം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ണമായും കാമറയില്‍ പകര്‍ത്തുകയും വേണം. ഇതിനെല്ലാമുള്ള സംവിധാനമുള്ള സ്ഥലത്തു മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാക്ഷിയെ അവര്‍ ആവശ്യപ്പെടുന്നിടത്തു ചോദ്യം ചെയ്യാമെങ്കിലും െ്രെകംബ്രാഞ്ചിന് ചോദ്യം ചെയ്യലിനു സൗകര്യം ഒരുക്കാന്‍ സാധിക്കുന്ന ഒരു സ്ഥലത്തുവച്ചുള്ള ചോദ്യം ചെയ്യലിനു സഹകരിക്കണമെന്നാണ് ആവശ്യം.
അതേസമയം, ചോദ്യം ചെയ്യാന്‍ ഉദ്യോസ്ഥര്‍ എത്തില്ലെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് കാവ്യയുടെ അഭിഭാഷകരില്‍നിന്ന് അറിയുന്നത്. സാക്ഷി എന്ന നിലിയല്‍ വീട്ടില്‍ തന്നെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ തനിക്കു നിയമപരമായ അവകാശമുണ്ട് എന്നാണ് അവരുടെ വാദം. ഈ ആവശ്യത്തിന്റെ നിയമസാധുത പരിശോധിച്ചായിരുന്നു ഇന്ന് ഉച്ചയോടെ അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്നു സമ്മതിച്ചത്. എന്നാല്‍ ഇന്ന് സൗകര്യക്കുറവുകള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു.
സിആര്‍പിസി 160 പ്രകാരമാണ് നിലവില്‍ കാവ്യാ മാധവനു നോട്ടിസ് നല്‍കിയിരിക്കുന്നത്. സാക്ഷിയെന്ന നിലയില്‍ ഇവര്‍ ചോദ്യം ചെയ്യലിനു ഹാജരാകുന്നതില്‍ നിസഹകരിക്കുന്ന പക്ഷം സിആര്‍പിസി സെക്ഷന്‍ 41 എ പ്രകാരം നോട്ടിസ് നല്‍കി ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം പരിഗണിച്ചേക്കാനുള്ള സാധ്യത വിധഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയാകാന്‍ സാധ്യതയുണ്ടെന്നു സംശയിക്കുന്നവര്‍ക്കുള്ള നോട്ടിസ് പ്രകാരം ചോദ്യം ചെയ്യലിനു വിളിപ്പിച്ചാല്‍ സ്ത്രീ എന്ന പരിഗണന ഇവര്‍ക്കു ലഭിക്കില്ല എന്നാണ് നിയമോപദേശം.
കേസിന്റെ തുടരന്വേഷണത്തില്‍ കാവ്യമാധവന് ആക്രമണത്തിന് ഇരയായ നടിയോടു കടുത്ത പകയുണ്ടായിരുന്നെന്നും അവരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പ്രതിയുടെ സഹോദരന്‍ മറ്റൊരു വ്യക്തിയോടു സംസാരിക്കുന്ന ഓഡിയോ അന്വേഷണ സംഘം കോടതിക്കു കൈമാറിയിട്ടുണ്ട്.
കാവ്യയേയും സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഇന്ന് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തയ്യാറെടുപ്പ്. നിലവില്‍ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനില്‍ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഈ സാഹചര്യത്തില്‍ ആണ് കാവ്യയുടെ സൗകര്യം തേടിയത്.
കേസില്‍ എട്ടാം പ്രതി ദിലീപിനും കാവ്യ മാധവനും തുല്ല്യ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് തുടരന്വേഷണ സംഘം നിലയുറപ്പിച്ചത്. നിഗൂഢമായ പല ചോദ്യങ്ങള്‍ക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. എന്നാല്‍ കാവ്യയെ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha