ലവ് ജിഹാദല്ല, തേൻകെണി! ഷിജിന്‍ ഒരുലക്ഷം വാങ്ങിയെന്ന്... ആരോപണവുമായി ജോയ്‌സനയുടെ പിതാവ് രംഗത്തെത്തി... നടപടിക്കൊരുങ്ങി സിപിഎമ്മും...

കോടഞ്ചേരിയിലെ ഷിജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹത്തിൽ പിന്നെയും ട്വിസ്റ്റ്. ഇരുവരുടേയും ലൗജിഹാദല്ലെന്നും മകളെ കെണിയില്‍ പെടുത്തിയതാണെന്നും ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് ആരോപണം ഉയർത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം തന്റെ വീട്ടിലുണ്ട്. എന്നാല്‍ ഒരിക്കലും മകള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും പിതാവ് പറയുന്നു.
മകളുടെ വിവാഹം ലൗജിഹാദ് ആണെന്ന് പലരും പറഞ്ഞ് കേൾക്കുന്നുണ്ട്. ഇത് തന്റെ മറ്റുമക്കളുടെ ഭാവിയെ പോലും ബാധിക്കുന്ന കാര്യമാണ്. ജോയ്‌സ്‌ന വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ് ആ സമയത്ത് സാമൂഹികമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇതിനിടെ, ഷിജിന്‍ മകളുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി.
കഴിഞ്ഞ മാസമാണ് ജോയ്‌സ്‌ന അവധിക്ക് നാട്ടില്‍ എത്തിയത്. ജോയ്‌സനയുടെ സമ്മതപ്രകാരം മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ തലേ ദിവസം . ഒരു സുഹൃത്തിന് ആധാര്‍ കാര്‍ഡ് അയച്ചു കൊടുക്കാനെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയത്. പിന്നീട് കോഴിക്കോട് വരെ ഒരു സുഹൃത്തിനെ കാണാന്‍ പോയെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. പിന്നീട് മകളുടെ ഫോണ്‍ ഓഫായി. അതിന് ശേഷം ഇളയ മകള്‍ക്ക് സുഹൃത്തിന്റെ നമ്പര്‍ എന്ന് പറഞ്ഞ് നല്‍കിയ നമ്പറിലേക്ക് വിളിച്ചു.
എന്നെ ഇവര്‍ വിടുന്നില്ലെന്നാണ് മകള്‍ അവസാനമായി പറഞ്ഞത് . മകള്‍ പൈസ കൊടുത്തത് വിവാഹം നിശ്ചയിച്ച യുവാവിന് അറിയാമായിരുന്നു. ചോദിച്ചപ്പോള്‍ പരിചയമുള്ള ആളാണ് നേതാവാണ്, പൈസ തിരിച്ച് തരുമെന്നാണ് പറഞ്ഞത് .പിന്നീട് മകള്‍ വീട്ടില്‍ എത്തിയ ശേഷം പണം ചോദിച്ച് ഷിജിനെ വിളിച്ചിട്ടുണ്ട്. ഇത് തരാമെന്ന് പറഞ്ഞാണ് ഷിജിന്‍ മകളെ വണ്ടിയില്‍ കയറ്റി കൊണ്ട് പോയതെന്ന് സംശയിക്കുന്നു. പിന്നീട് മകളെ പറഞ്ഞ് മനംമാറ്റുകയായിരുന്നു.
കൂടാതെ, പ്രണയിച്ചു വിവാഹം കഴിച്ച ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെതിരേ ആരോപണമുന്നയിച്ച് സി.പി.എം. നേതൃത്വം നടപടിക്ക്. ഇതര മതസ്‌ഥയെ വിവാഹം കഴിച്ച ഷെജിനെ തള്ളിപ്പറഞ്ഞ മുന്‍ എം.എല്‍.എയും സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം. തോമസാണു മിശ്രവിവാഹത്തിനെതിരായ വിവാദ പരാമര്‍ശം നടത്തിയത്.
കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ഡി.വൈ.എഫ്.ഐ. നേതാവും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിനെതിരേയാണ് സി.പി.എം. നടപടിക്കൊരുങ്ങുന്നത്. വിവാഹം പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നും വിവാഹം നാട്ടില്‍ സാമൂഹിക സ്‌പര്‍ധ ഉണ്ടാക്കിയെന്നുമാണ് ആരോപണം.
അതേസമയം, തങ്ങളുടെ വിവാഹം ലൗ ജിഹാദല്ലെന്നു ഷെജിനും ഭാര്യ ജ്യോത്സനയും മാധ്യമങ്ങളോടു പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണ്. സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളില്‍നിന്നും തങ്ങള്‍ക്കു ഭീഷണിയുണ്ടെന്നും ഇരുവരും പറഞ്ഞു. വ്യക്‌തിപരമായ കാര്യമായതിനാലാണു വിവാഹത്തെപ്പറ്റി പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നു ഷെജിന്‍ പറഞ്ഞു.കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശി എം.എസ്. ഷെജിന്‍, തെയ്യപ്പാറ സ്വദേശിനിയായ ജ്യോത്സന ജോസഫിനെയും കൂട്ടി നാടുവിട്ടത്.
സൗദിയില്‍ നഴ്‌സായ ജ്യോത്സന മറ്റൊരാളുമായുളള വിവാഹ നിശ്‌ചയത്തിനായി രണ്ടാഴ്‌ച മുമ്പാണു നാട്ടിലെത്തിയത്. ശനിയാഴ്‌ച രാവിലെ 11-നു പുറത്തുപോയ ജ്യോത്സന തിരികെയെത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി.
മൂന്നു ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതോടെയാണ് സി.പി.എം. ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ജ്യോത്സനയുമായി ഷെജിന്‍ ഒളിവില്‍ കഴിയുന്നതെന്നാണ് ജ്യോത്സനയുടെ കുടുംബം ആരോപിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥിനികളെ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നാണ് ജോര്‍ജ് എം. തോമസ് അഭിപ്രായപ്പെട്ടത്. ഷെജിന് ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയെ അറിയിക്കണമായിരുന്നു.
അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്‌തവ സമുദായം പാര്‍ട്ടിയുമായി അടുക്കേണ്ട സമയത്തുണ്ടായ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha