Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കാമുകിയുമായി പാസ്റ്ററുടെ ഒളിച്ചോട്ടം.... ഭാര്യയുടെ ഒന്നേകാൽ കോടി അടിച്ച് മാറ്റി കാമുകിയ്ക്ക് അയച്ച് പാസ്റ്ററായ ഭർത്താവ്! ഭാര്യക്കൊപ്പം പൂട്ടിട്ട് പോലീസ്

18 APRIL 2022 07:06 PM IST
മലയാളി വാര്‍ത്ത

വളരെ വിചിത്രമായ ഒരു പ്രണയ കഥയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഹിന്ദുവായ യുവതിയെ പ്രണയിച്ച് പാസ്റ്റർ പിടിച്ച് പുലിവാലാണ് ഇപ്പോൾ വാർത്തായിരിക്കുന്നത്. കാമുകിയ്ക്ക് ഒപ്പം പോകാൻ വേണ്ടി ഭാര്യയയുടെ സമ്പാദ്യം അടിച്ച് മാറ്റി കറങ്ങിയതിനിടെയാണ് ആപ്പിലായിരിക്കുന്നത്. എന്തായാലും സംഭവം വൻ വിഷമായിതോടെ ആകെ നാറ്റക്കേസായി. ആലപ്പുഴയിലാണ് ഈ സംഭവം നടക്കുന്നത്.

കഥാനായകനായ പാസ്റ്ററുടെ ഭാര്യ അമേരിക്കയിലാണ് ജോലി നോക്കുന്നത്. അമേരിക്കയിൽ നഴ്സായ ഭാര്യ ഭർത്താവുമായി ചേർന്ന് ജോയിന്റ് അക്കൗണ്ട് ഓപ്പൺ ചെയ്താണ് സാധാരണ ട്രാൻസാക്ഷൻ നോക്കിയിരുന്നത്. എന്നാൽ ഇതിൽ ചില തിരിമറികൾ സംഭവിച്ചതായി പിന്നീട് അവർ തന്നെ കണ്ടെത്തുകയായിരുന്നു. ഭാര്യ അറിയാതെ ഒന്നേകാൽ കോടിയിലധികമാണ് തിരിമറി നടത്തിയത് എന്നാണ് പിന്നീട് കണ്ടെത്തിയത്.

ശേഷം ഭാര്യ പാസ്റ്റർക്കെതിരെ പരാതി നൽകുകയായിരുന്നു. 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് പാസ്റ്റർ മാറ്റിയാണ് അടിച്ചു പൊളിക്കാനായി യാത്ര തിരിച്ചത്. ശേഷം പാസ്റ്ററിനെ കാമുകിയ്ക്കൊപ്പം ഡൽഹിയിൽ വച്ച് പോലീസ് പിടികൂടിയിരിക്കുകയാണ്. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസ്, കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനം വീട്ടിൽ പ്രിയങ്ക എന്നിവരാണ് അറസ്റ്റിലായത്. പാസ്റ്ററിന് 52 വയസ്സും കാമുകിയ്ക്ക് 30 വയസ്സുമാണ്.

തൃശൂർ സ്വദേശിനിയാണ് പരാതിക്കാരിയായ സിജുവിന്റെ ഭാര്യ. ഇരുവരുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും കാപ്പിറ്റൽ വൺ ബാങ്കിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരു കൊല്ലം കൊണ്ടാണ് പല തവണയായി 1,37,938 ഡോളർ, അതായത് 1,20,45,000 ഇന്ത്യൻ രൂപ നാട്ടിലായിരുന്ന സിജു കാമുകിയുടെ കായംകുളത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്.

തുടർന്ന് ഇരുവരും ചേർന്ന് ഈ പണം ആഡംബര ജീവിതത്തിനായി ചെലവഴിച്ചു. വഞ്ചിക്കപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് ഇപ്പോൾ ഭാര്യ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുന്നത്. ദാമ്പത്യ ജീവിതത്തിലും അല്ലാതെയും കബളിപ്പിച്ചതോടെ ആകെ തകർന്ന അവസ്ഥയിലാണ് പരാതിക്കാരിയും.

ഭാര്യയുടെ പരാതിയിൽ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഏതാനും മാസും മുമ്പ് ഇരുവരും ഒളിവിൽ പോയി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇരുവരും നേപ്പാളിയായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് അവിടം വിട്ട് പോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. നേപ്പാളിൽ ഒളിവിലായിരുന്ന ഇവർ ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ച് വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ഇരുവരും കുടുങ്ങുന്നത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. ഏറെനാളായി സിജുവും ഹിന്ദു സമുദായത്തിൽപെട്ട പ്രിയങ്കയും അടുപ്പത്തിലായിരുന്നു എന്നാണ് നിലവിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്തായാലും ഭാര്യയുടെ പരാതിയിൽ രണ്ട് പേരും കുടുങ്ങും. വഞ്ചനാകുറ്റവും കാശ് തട്ടിപ്പുമായിരിക്കും ഇരുവർക്കുമെതിരെയുള്ള കുറ്റം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

അതേസമയം, കാപ്പിൽ സ്വദേശിനിയായ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ വാലു തുണ്ടിൽ വീട്ടിൽ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി മുറിയിൽ പനയ്ക്കാട്ട് കോട്ടയിൽ വീട്ടിൽവാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാൾ. 

കഴിഞ്ഞ ദിവസം പകൽ 10 മണിക്ക് വീടിന്റെ അടുക്കളയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പാസ്റ്ററായ പ്രതി, താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ടു വന്ന പെൺകുട്ടിയുടെ അച്ഛനാണ് പെൺകുട്ടിയെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (12 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (4 hours ago)

Malayali Vartha Recommends