Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

എസ്ഡിപിഐയുടെ ലക്ഷ്യം ആര്‍എസ്എസ് അല്ല... തുറന്നു പറഞ്ഞ സിപിഎം; പിന്നാലെ ഭീകരരെ പേടിച്ച് ഓടുന്നു.. എസ്ഡിപിഐ ഭയക്കുന്നത് ആരെ;

18 APRIL 2022 09:52 PM IST
മലയാളി വാര്‍ത്ത

എസ്ഡിപിഐ ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല, ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കിമാത്രമാണെന്ന് തുറന്നുപറച്ചിലിന് പിന്നാലെ പോസ്റ്റ് മുക്കി എസ്എഫ്‌ഐ നേതാവ്. പട്ടാമ്പിയിലെ എസ്എഫഐ നേതാവായ സുധീഷ് തെക്കേതിലാണ് ഫേസ്ബുക്കിലൂടെ പരസ്യപ്രതികരണം നടത്തിയത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ പ്രത്യേക വിഭാഗക്കാരുടെ എതിര്‍പ്പ് പോസ്റ്റിന് താഴെ കമന്റായി പ്രത്യക്ഷപ്പെട്ടതോടെ സുധീഷ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

'കാവി മുണ്ടുടുത്തതിന്റെ പേരില്‍ കൊല്ലടാ അവനെ എന്നുപറഞ്ഞ് ആക്രോശിച്ച് അയാള്‍ക്കുനേരെ പാഞ്ഞ് മര്‍ദിക്കുന്നത് അയാളുടെ രാഷ്ട്രീയം ചോദിച്ചിട്ടല്ല. അവന്റെ കാവി മുണ്ടില്‍ തെളിഞ്ഞ അവന്റെ മതം, അതു തന്നെയാണ് ആ ആക്രോശത്തിന് പിന്നില്‍. എസ്ഡിപിഐ എന്ന തീവ്രവാദ സംഘടന ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല എന്നതിനു ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കി മാത്രം ആണ്'. സുധീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കാവിമുണ്ട് ഉടുത്ത യുവാവിനെ അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സുധീഷിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൃതദേഹവുമായി നടന്നു നീങ്ങിയ സംഘമാണ് ആശുപത്രി വളപ്പില്‍ നിന്നിരുന്ന കാവിമുണ്ടുടുത്ത യുവാവിന് നേരെ കൊലവിളിയുമായി തിരിഞ്ഞത്. അള്ളാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ട് അയാളെ അക്രമിക്കുകയായിരുന്നു.

സൈബര്‍ ആക്രമണം ഭയന്ന് അദേഹം ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തിരിക്കുകയാണ്.

ജില്ലയിലെ ഇരട്ടകൊലപാതകങ്ങളെ തുടര്‍ന്ന് മന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി. ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ല. ജില്ലാ ഭരണകൂടം നടത്തുന്ന സമാധാനശ്രമങ്ങള്‍ പ്രഹസനമാണെന്നും ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ ആരോപിച്ചു.

സഞ്ജിത്ത്, ശ്രീനിവാസന്‍ വധകേസുകളിലെ മുഴുവന്‍ പ്രതികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. യോഗനടപടിയില്‍ തൃപ്തിയില്ലെന്നും പൊലീസ് അന്വേഷണം പോരെന്നും നേതാക്കള്‍ പറഞ്ഞു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും സിപിഎം പ്രതിനിധിയായി യോഗത്തിനെത്തിയ എന്‍.എന്‍ കൃഷ്ണദാസും തമ്മില്‍ തര്‍ക്കമുണ്ടായി.

ഏലപ്പുളളിയില്‍ പോപ്പുലര്‍ഫ്രണ്ട് നേതാവായ സുബൈര്‍, ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.ശ്രീനിവാസന്‍ എന്നിവരാണ് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്. ഇതോടെ കനത്ത പൊലീസ് കാവലിലായി പാലക്കാട് ജില്ല. ഇരുചക്രവാഹനങ്ങളില്‍ പിന്നില്‍ പുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ നിയന്ത്രണമുണ്ടായി. അതേസമയം സര്‍വകക്ഷിയോഗം അവസാനിച്ചു. ബിജെപി വന്നത് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാണെന്നും യോഗത്തില്‍ തര്‍ക്കമൊന്നും ഉണ്ടായില്ലെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. നടന്നത് തീവ്രവാദസ്വഭാവമുളള ആക്രമണമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത യാതൊരു കരുണയുമില്ലാത്ത പൊലീസ് നടപടിയെടുക്കുമെന്നും ജനങ്ങളുടെ ഭീതിയകറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (12 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (4 hours ago)

Malayali Vartha Recommends