Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കാവ്യ മനസ് മാറി എല്ലാ സത്യവും വിളിച്ചു പറയും? ദിലീപിന് ഭയം.. കാവ്യയെ ചോദ്യം ചെയ്യലിന് വിടാത്തതിന് പിന്നിൽ

18 APRIL 2022 10:05 PM IST
മലയാളി വാര്‍ത്ത

വിധിക്കാതിരിക്കുന്ന ദിലീപിന് ഇന്നത്തെ രാത്രി അത്ര സുഖകരമല്ല.കാരണം ഇന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധനും ഹാക്കറുമായ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സായി ശങ്കർ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായെന്ന സൂചനകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. കേസില്‍ സായി ശങ്കറിനെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.

 

ഈ സാഹചര്യത്തിലാണ് സായി ശങ്കറിനെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.മാത്രവുമല്ല ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരീ ഭർത്താവ് സുരാജിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇവരെയൊക്കെ ചോദ്യം ചെയ്യുമ്പോൾ എന്തെങ്കിലും പുറത്ത് വരുമോ എന്നുളള ഭയം പ്രതിക്കുണ്ടാകുമെന്ന് അഡ്വക്കേറ്റ് അജകുമാർ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രമുഘ അമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

അഡ്വക്കേറ്റ് അജകുമാറിന്റെ വാക്കുകള്‍: ''സുരാജിനേയും അനൂപിനേയും വീണ്ടും ചോദ്യം ചെയ്യേണ്ടത് പുനരന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെയും മൊഴികളുടേയും പുറത്ത് വന്ന ഓഡിയോകളുടേയും വിശ്വാസ്യതയും മറ്റും പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല അവരുടെ മൊഴികളും മറ്റു സാക്ഷികളുടെ മൊഴികളും തമ്മില്‍ ക്രോസ് വെരിഫിക്കേഷന്‍ ആവശ്യമുണ്ട്.. പ്രധാനമായും ചോദ്യം ചെയ്യേണ്ട കാവ്യാ മാധവന്‍ എത്തിയിട്ടില്ല''.

 

'''അതുപോലെ അഡ്വക്കേറ്റുമാരെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. ഇങ്ങനെയുളള തടസ്സങ്ങളൊക്കെ ഉളള സമയത്ത് കിട്ടുന്ന സാക്ഷികളെ സമയം പാഴാക്കാതെ ചോദ്യം ചെയ്യുക എന്നുളളത് ഒരു നല്ല നീക്കം തന്നെയാണ്. ചോദ്യം ചെയ്യലില്‍ നിന്ന് കാവ്യ അടക്കമുളളവര്‍ എത്ര ദിവസം ഉള്‍വലിയുമോ അത്രയും ദിവസം അന്വേഷണത്തിന് സമയം നീട്ടി കൊടുക്കാന്‍ കോടതികള്‍ ബാധ്യസ്ഥരാവും''.


''കാവ്യാ മാധവനെ ചോദ്യം ചെയ്യുമ്പോള്‍ അവരില്‍ നിന്ന് എന്തെങ്കിലും തുറന്ന് പറച്ചിലുണ്ടാകുമോ എന്ന് പ്രധാന പ്രതി സംശയിക്കുന്നുണ്ടാവും. അതുകൊണ്ട് അവരെ മാക്‌സിമം പിടിച്ച് നിര്‍ത്തുക എന്നുളള പ്രതിയുടെ ഒരു തന്ത്രവും നമുക്ക് അതില്‍ കാണാം. ഡിജിറ്റല്‍, ഇലക്ട്രോണിക് തെളിവുകള്‍ക്ക് വിശ്വാസ്യത വേണമെങ്കില്‍ തെളിവ് നിയമ പ്രകാരമുളള മൂന്ന് വകുപ്പുകള്‍ തെളിയിക്കേണ്ടതുണ്ട്''.

 

''മെമ്മറി കാര്‍ഡില്‍ കൃത്രിമത്വം വരുത്തിയിട്ടില്ല എന്ന് തെളിയിച്ചാല്‍ മാത്രമേ അതിലെ വിവരങ്ങള്‍ക്ക് നിലനില്‍പ്പുളളൂ. ഈ ഡിജിറ്റല്‍ തെളിവുകള്‍ ഔദ്യോഗികമല്ലാത്ത രീതിയില്‍ ഉപയോഗിക്കപ്പെട്ടോ എന്നുളളത് വളരെ ഗൗരവമുളള കാര്യമാണ്. ഇത് പള്‍സര്‍ സുനിയെ മാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാ പ്രതികളേയും ബാധിക്കുന്നതാണ്. പള്‍സര്‍ സുനിക്കും ഈ കേസിലെ എട്ടാം പ്രതിക്കും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല''.

 

''ഇവര്‍ ഗൂഢാലോചനയിലെ കക്ഷികളാണ്. അതുകൊണ്ട് തന്നെ ഒരാള്‍ നേരിട്ട് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കെടുത്താല്‍ എല്ലാ പ്രതികള്‍ക്കും തുല്യ ശിക്ഷയാണ് കിട്ടുക. ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തി എല്ലാവര്‍ക്കും ബാധിക്കും. അങ്ങനെയാണ് ഗൂഢാലോചന പ്രൂവ് ചെയ്യാന്‍ കഴിയുക. കോടതികളെ കരിവാരി തേക്കാന്‍ ഇവിടെ ആരും മനപ്പൂര്‍വ്വം ഇറങ്ങിയിട്ടില്ല''.

 

''ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വാര്‍ത്തകള്‍ വന്നിട്ടും ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഇല്ലെന്ന് പറഞ്ഞ് ഒരു കോടതിയുടെ പ്രസ് നോട്ടിഫിക്കേഷന്‍ കൊടുത്തിട്ടില്ല. കോടതിയില്‍ ഇല്ലാത്ത ഒരു രേഖയെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത് എങ്കില്‍ അതിനെ കുറിച്ച് പൊതുജനത്തെ ബോധിപ്പിക്കാനുളള ബാധ്യത ആ കോടതിക്ക് തന്നെയാണ്. കോടതിയില്‍ ഇരിക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തിട്ടില്ലെന്നും ടാംപര്‍ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതാണ് ആഗ്രഹിക്കുന്നത്''.

 

''ഈ കേസില്‍ മെമ്മറി കാര്‍ഡ് മാത്രമാണ് കിട്ടിയിട്ടുളളത്. വീഡിയോ റെക്കോര്‍ഡ് ചെയ്ത ഉപകരണം കിട്ടിയിട്ടില്ല. ഒറിജിനല്‍ ഉപകരണം നശിച്ച് പോയി എന്ന് തെളിയിക്കേണ്ടതുണ്ട്. പീഡനത്തിന്റെ പ്രാഥമിക തെളിവായ മെമ്മറി കാര്‍ഡില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താലോ ഹാഷ് വാല്യൂ മാറത്തക്ക രീതിയില്‍ എന്തെങ്കിലും പ്രവര്‍ത്തി ചെയ്താലോ അതിന്റെ വിശ്വാസ്യതയെ ബാധിക്കും. അതിന്റെ ഗുണം ലഭിക്കുക പ്രതിക്കായിരിക്കും''.

 

''18-2-2017ല്‍ അഭിഭാഷകനില്‍ നിന്നും മെമ്മറി കാര്‍ഡ് റിക്കവര്‍ ചെയ്ത് ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തിയപ്പോള്‍ എന്തായിരുന്നു ഉളളടക്കം എന്നതാണ് പ്രധാനം. അതിന് ശേഷം എന്ത് മാറി എന്നതും ആരാണ് ഉത്തരവാദി എന്നും പ്രോസിക്യൂഷന്‍ തെളിയിക്കണം. ഈ കേസ് ഇവിടെ മാത്രം അവസാനിക്കേണ്ടതല്ല. സുപ്രീം കോടതി വരെ പോകേണ്ട കേസാണ്''.

 

''ഉഭയകക്ഷി സമ്മതപ്രകാരമാണ് എന്ന വാദം നേരത്തെ തന്നെ പോല കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുളളതാണ്. അത് വളരെ പുച്ഛത്തോടെ തള്ളിക്കളയാം. 114 എ എന്നൊരു വകുപ്പ് പറയുന്നത് ഗാംഗ് റേപ് ആണെങ്കില്‍ തന്റെ സമ്മതപ്രകാരമല്ല എന്ന് സ്ത്രീ പറയുകയാണെങ്കില്‍ അത് അങ്ങനെ അല്ലെന്ന് തെളിയിക്കേണ്ടത് പ്രതിയാണ്. ഈ ലോകത്ത് സാധിക്കാത്തൊരു കാര്യമാണ് സ്ത്രീ സമ്മതപ്രകാരമല്ലെന്ന് പറഞ്ഞാല്‍ ആ കണ്‍സെന്റ് ഉണ്ടാവുക എന്നത്''.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (11 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (4 hours ago)

Malayali Vartha Recommends