Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

സുബൈറിനെ വെട്ടിക്കൊന്ന മൂന്നുപേരും അറസ്റ്റില്‍..രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസിന്റെ ഓപ്പറേഷന്‍ പേര് വിവരങ്ങള്‍ പുറത്തുവിടാതെ ഉദ്യോഗസ്ഥര്‍

18 APRIL 2022 10:07 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈര്‍ വധവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലും പരിസര പ്രദേശങ്ങളിലുമായി ഒളിവില്‍ കഴിയവേയാണ് പ്രതികളെ പിടികൂടിയത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് വിവരം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ അക്രമികള്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം പിതാവിന് മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കൊലയാളികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒരെണ്ണം എത്തിച്ചത് ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാനാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ചിറ്റൂര്‍ സ്വദേശിനി അനിതയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണിത്. ഇവരുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് പണയം വച്ച ബൈക്കാണിത്. അബ്ദുറഹ്മാനെയും ബൈക്കും കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

അതേസമയം,ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടില്‍ എ. ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറു പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാക്കറെ പറഞ്ഞു. ഇവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. രണ്ടു പേരെക്കൂടി തിരിച്ചറിയാനുണ്ട്. പ്രതികള്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണ്. പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. എല്ലാവരെയും ഉടന്‍ പിടികൂടും. കൊലപാതകങ്ങളുടെ ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയവരെ കേന്ദ്രീകരിച്ചായിരിക്കും ഇനി അന്വേഷണം മുന്നോട്ടുപോകുക. ഇവര്‍ക്കു സഹായം ഒരുക്കിയവരെയും കണ്ടെത്തേണ്ടതുണ്ടെന്നും എഡിജിപി പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയില്‍നിന്നു പിതാവിനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയില്‍ ശ്രീനിവാസനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്.

എസ്ഡിപിഐ ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല, ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കിമാത്രമാണെന്ന് തുറന്നുപറച്ചിലുമായി എസ്എഫ്‌ഐ നേതാവ്. പട്ടാമ്പിയിലെ എസ്എഫഐ നേതാവായ സുധീഷ് തെക്കേതില്‍ ഫേസ്ബുക്കിലൂടെ പരസ്യപ്രതികരണവും നടത്തി. കാവിമുണ്ട് ഉടുത്ത യുവാവിനെ അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണായിരുന്നു സുധീഷിന്റെ പ്രതികരണം.

'കാവി മുണ്ടുടുത്തതിന്റെ പേരില്‍ കൊല്ലടാ അവനെ എന്നുപറഞ്ഞ് ആക്രോശിച്ച് അയാള്‍ക്കുനേരെ പാഞ്ഞ് മര്‍ദിക്കുന്നത് അയാളുടെ രാഷ്ട്രീയം ചോദിച്ചിട്ടല്ല. അവന്റെ കാവി മുണ്ടില്‍ തെളിഞ്ഞ അവന്റെ മതം, അതു തന്നെയാണ് ആ ആക്രോശത്തിന് പിന്നില്‍. എസ്ഡിപിഐ എന്ന തീവ്രവാദ സംഘടന ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല എന്നതിനു ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കി മാത്രം ആണ്'. സുധീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സുധീഷിന്റെ തുറന്നുപറച്ചില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൃതദേഹവുമായി നടന്നു നീങ്ങിയ സംഘമാണ് ആശുപത്രി വളപ്പില്‍ നിന്നിരുന്ന കാവിമുണ്ടുടുത്ത യുവാവിന് നേരെ കൊലവിളിയുമായി തിരിഞ്ഞത്. അള്ളാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ട് അയാളെ അക്രമിക്കുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ച ആയതോടെ സിപിഎം ഇടപെട്ട് സുധീഷിനെക്കൊണ്ട് പോസ്റ്റ് പിന്‍വലിപ്പിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണം ഭയന്ന് അദേഹം ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (12 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (4 hours ago)

Malayali Vartha Recommends