സംശയരോഗത്താല്‍ ഭര്‍ത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

സംശയരോഗത്താല്‍ ഭര്‍ത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി.
മല്ലികശേരി കണ്ണമുണ്ടയില്‍ ബിനോയ് ജോസഫാണ് (48) ഭാര്യ സിനിയെ (44) കഴുത്തറുത്ത് ദാരുണമായി കൊലപ്പെടുത്തിയത്. കഴുത്തില്‍ ഗുരുതര മുറിവേറ്റ സിനി പാലാ മെഡിസിറ്റി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെയോടെയാണ് മരിച്ചത്. അറസ്റ്റിലായ ബിനോയ് റിമാന്‍ഡില്‍.
കഴിഞ്ഞ 9ാം തീയതി രാത്രിയാണ് ബിനോയ് കറിക്കത്തി ഉപയോഗിച്ച് സിനിയുടെ കഴുത്തറുത്തത്. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന 18, 15 വയസ്സുള്ള ആണ്‍മക്കള്‍ അമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ട് ഉണര്‍ന്ന് ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെ.
ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചുകൂട്ടി സിനിയെ ആശുപത്രിയിലെത്തിച്ചു. വിവരം അറിഞ്ഞെത്തിയ എസ്എച്ച്ഒ സജിന്‍ ലൂയിസിന്റെ നേതൃത്വത്തില്‍ പൊലീസ് ബിനോയിയെ അറസ്റ്റ് ചെയ്തു.
ബിനോയ് സംശയരോഗത്തെ തുടര്‍ന്ന് ഭാര്യ സിനിയുമായി മിക്കവാറും വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നെന്നു പൊലീസ് . വെച്ചൂച്ചിറ കല്ലൂക്കുളങ്ങര കുടുംബാംഗമാണ് സിനി. മക്കള്‍: ലിയോ, ലിതിന്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം ഇന്നു നടക്കും.
"
https://www.facebook.com/Malayalivartha
























