ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്.... എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന സമയം പ്രതികള്‍ ജില്ലാ ആശുപത്രിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്.... എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന സമയം പ്രതികള്‍ ജില്ലാ ആശുപത്രിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
അതിനുശേഷം ഇവിടെ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ സംഘം പുറപ്പെട്ടത്. ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് ആറ് പ്രതികളാണുള്ളതെന്ന് പോലീസ് . ഇതില്‍ നാല് പേരെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. മറ്റ് രണ്ട് പ്രതികളുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ജില്ലാ ആശുപത്രിയിലെത്തിയെന്നത് പോലീസിനെ സംബന്ധിച്ച് നിര്‍ണായക തെളിവാണ്. മാത്രുവമല്ല ഇതിന് പുറമേ നഗരത്തിലൂടെ ഇവര്‍ പോകുന്ന ചില ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഒളിവിലുള്ള പ്രതികള്‍ പാലക്കാട് നഗര മേഖലയിലുള്ളവര്‍ തന്നെയാണെന്നും പോലീസ് മനസ്സിലാക്കി. കൊലപാതകി സംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരാണ് ശ്രീനിവാസനെ വെട്ടിയത്. മറ്റ് മൂന്ന് പേര്‍ ബൈക്കില്‍ പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു.
കൊലപാതക കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ കടയില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ കാത്ത് നിന്നവര്‍ ഇവരെ ബൈക്കില്‍ കയറ്റി കൊണ്ട് പോകുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് എസ്.ഡി.പിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനുള്ളിലായിരുന്നു പ്രതികാരമായി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ വെച്ചാകാം പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും ശ്രീനിവാസനെ കോലപ്പെടുത്താന്‍ തീരുമാനിച്ചതുമെന്നും പോലീസ് കരുതുന്നു. ആറ് പേരടങ്ങുന്ന സംഘത്തെ പിടികൂടാനായി അഞ്ച് ടീമുകളായിട്ടാണ് പോലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്.
https://www.facebook.com/Malayalivartha
























