കെ റെയില്‍ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ ബോധവത്കരണ പരിപാടികളുമായി എല്‍ഡി എഫ് .... സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ എല്‍ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം... ആദ്യയോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കെ റെയില്‍ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ ബോധവത്കരണ പരിപാടികളുമായി എല്‍ഡി എഫ് .... സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ എല്‍ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം... ആദ്യയോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വരും ദിവസങ്ങളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എല്‍ഡിഎഫ് തീരുമാനിച്ചിട്ടുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പിഐ എം നേരത്തെ തീരുമാനിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികള്‍ക്ക് എല്‍ ഡി എഫ് തുടക്കമിടുന്നത്.
സില്‍വര്‍ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. കെ റയിലിന് കേന്ദ സര്‍ക്കാര്‍ പിന്തുണ വേണമെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























