ഡേറ്റിങ് ആപ്പിലൂടെ ഇരകളെ പ്രതി കെണിയില്‍ വീഴ്ത്തുക പതിവ്.... വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിനിയില്‍ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ യുവാവ് മറ്റു പലരില്‍ നിന്നും വന്‍തുക തട്ടിയെടുത്ത് നൈജീരിയയിലേക്കു കടത്തിയതായി പൊലീസ്... വിശദ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സൈബര്‍ പൊലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും

ഡേറ്റിങ് ആപ്പിലൂടെ ഇരകളെ പ്രതി കെണിയില്‍ വീഴ്ത്തുക പതിവ്.... വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിനിയില്‍ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ യുവാവ് മറ്റു പലരില്‍ നിന്നും വന്‍തുക തട്ടിയെടുത്ത് നൈജീരിയയിലേക്കു കടത്തിയതായി പൊലീസ്...
വിശദ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സൈബര്‍ പൊലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും
.
പ്രതി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ തട്ടിപ്പു മനസ്സിലായതെന്നു പൊലീസ് . ഡേറ്റിങ് ആപ്പിലൂടെയാണ് ഇരകളെ പ്രതി കെണിയില്‍ വീഴ്ത്തിയതെന്നു മനസ്സിലായി. ഡല്‍ഹി സ്വദേശികളായ പലരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇയാള്‍ പലരില്‍ നിന്നും വന്‍തുക തട്ടിയെടുത്തത്. ഈ അക്കൗണ്ടുകള്‍ പൊലീസ് ഇടപെട്ട് മരവിപ്പിച്ചു കഴിഞ്ഞു.
മരവിപ്പിച്ച അക്കൗണ്ടുകളില്‍ എല്ലാം കൂടി ഏഴ് ലക്ഷത്തോളം രൂപയുണ്ട്. അക്കൗണ്ട് ഉടമകള്‍ പലരും അറിയാതെയാണ് ഇടപാടുകള്‍ നടന്നത്. ഇടപാട് അറിയാവുന്നതില്‍ ഒരാളെ ഗ്രേറ്റര്‍ നോയിഡയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയതാണ് നൈജീരിയക്കാരനെ കുടുക്കാന്‍ സഹായകമായത്.
"
https://www.facebook.com/Malayalivartha
























