Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയിരിക്കാന്‍ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ

19 APRIL 2022 09:20 AM IST
മലയാളി വാര്‍ത്ത

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയിരിക്കാന്‍ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ. കഴിഞ്ഞ ദിവസം രാത്രിയാണ് പാര്‍ട്ടിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അണ്ണാമലൈ ശബ്ദ സന്ദേശമയച്ചത്.

കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ മൂന്നുമാസത്തിനുള്ളില്‍ നിരോധിച്ചേക്കും. ഇങ്ങനെയുണ്ടായാല്‍ തമിഴ്‌നാട്ടിലും തിരിച്ചടിയുണ്ടാകും.

 



തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ പറയുന്ന നേതാക്കന്മാരും പ്രവര്‍ത്തകരും സോഫ്റ്റ് ടാര്‍ജറ്റായേക്കാം. രാത്രി കാലങ്ങളിലും മറ്റും ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും ശബ്ദ സന്ദേശം നിര്‍ദേശിക്കുന്നു. പാലക്കാടിനോടു ചേര്‍ന്നുള്ള കോയമ്പത്തൂരിലാണ് ബിജെപിക്കു തമിഴ്‌നാട്ടില്‍ കാര്യമായ സ്വാധീനമുളളത്. ഈ മേഖലയിലെ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് ശബ്ദ സന്ദേശം.


പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നിര്‍ദേശം നല്‍കുന്നെന്ന പേരിലുള്ള ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.



കോയമ്പത്തൂര്‍, കന്യാകുമാരി, വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷിതരായിരിക്കണമെന്നും കുറച്ച് മാസത്തേക്ക് ഒറ്റയ്ക്ക് എവിടെയും സഞ്ചരിക്കരുതെന്നും അണ്ണാമലൈ നിര്‍ദേശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് കൊലപാതകങ്ങള്‍ നടന്ന രീതി നോക്കുമ്പോള്‍ ഈ പ്രദേശങ്ങളിലെ കേഡര്‍മാരെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മുന്‍കരുതലുകള്‍ സ്വീകരിക്കുക. ഒറ്റയ്ക്ക് എവിടെയും യാത്ര ചെയ്യരുത്. തങ്ങളുടെ പ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്ന് മണ്ഡലം നേതാക്കള്‍ ഉറപ്പാക്കണം. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അണ്ണാമലൈയുടെ പേരിലുള്ള ഓഡിയോയില്‍ പറയുന്നു.


ഒരു പ്രവര്‍ത്തകന്റെ ജീവന്‍പോലും നഷ്ടപ്പെടരുത്. ആഭ്യന്തര മന്ത്രാലയം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ പറയുന്നു. അതത് മേഖലകളില്‍ ഹിന്ദുത്വ മുഖമായി അറിയപ്പെടുന്നവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് ഉടന്‍ അയച്ചുതരണം. ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഇത് ചെയ്യുന്നത്. ഒരുപക്ഷേ നിരോധനം പോലും സംഭവിക്കില്ല, പക്ഷേ നമ്മള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ശബ്ദരേഖ പറയുന്നു.



അതേസമയം അണ്ണാമലൈക്കെതിരെ പോപുലര്‍ ഫ്രണ്ട് തമിഴ്‌നാട് സെക്രട്ടറി നാഗൂര്‍ മീരാന്‍ പോലീസിന് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. അണ്ണാമലൈയുടെ വിവാദ ശബ്ദസന്ദേശം മതവിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് മീരാന്‍ പരാതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (11 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (4 hours ago)

Malayali Vartha Recommends