ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയ്ക്ക് കൂട്ട പീഡനം

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകനും കൂട്ടുകാരും പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായി പരാതി. സംഭവത്തില്‍ മുന്‍ കാമുകനും ഓട്ടോ െ്രെഡവറുമായ യുവാവ് അറസ്റ്റിലായി. എല്‍എംഎസ് എസ്‌റ്റേറ്റില്‍ ഷൈജന്‍ (മുല്ല30) ആണ് പൊലീസ് പിടിയിലായത്.
അഞ്ചുവര്‍ഷം മുന്‍പു വിവാഹിതയായ യുവതി മൂന്നു മാസമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ്. ബുധനാഴ്ച മുന്‍ കാമുകന്‍ ഷൈജന്‍ യുവതിയെ സുഹൃത്ത് കുട്ടന്റെ വീട്ടില്‍ വിളിച്ചുവരുത്തി. ഇവിടെവച്ച് യുവതിയെ ആദ്യം ഷൈജന്‍ പീഡിപ്പിച്ചു. പിന്നീടു കുട്ടനും മറ്റൊരു സുഹൃത്തായ ധര്‍മനും ചേര്‍ന്നു പീഡിപ്പിച്ചെന്നും യുവതി പൊലീസ് പറഞ്ഞു. എതിര്‍ത്തപ്പോള്‍ യുവതിയെ മര്‍ദിച്ചതായും പരാതിയുണ്ട്.
വ്യാഴാഴ്ച പകലും പീഡനം തുടര്‍ന്നു. യുവതിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞു ഷൈജന്റെ സുഹൃത്ത് ബൈക്കില്‍ കൊണ്ടുപോയി തെപ്പക്കുളത്തെ വിജനമായ സ്ഥലത്ത് എത്തിച്ചു. അവിടെ വച്ചു പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് യുവതിയെ റോഡില്‍ അവശനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളായ കുട്ടന്‍, ധര്‍മന്‍, കുട്ടന്റെ ഭാര്യ കവിത എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നു പോലീസ് പറഞ്ഞു. പീഡനത്തിന് ഒത്താശ ചെയ്തതിന്റെ പേരിലാണു കവിതയ്‌ക്കെതിരെ കേസ്. ഷൈജനെ ഇന്നു കോടതിയില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























