Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!


കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...


വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...


നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...


നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...

ഉണ്ണിത്താനെ ചൊറിഞ്ഞ് ഷാഫി..! ഷാഫിക്കിട്ട് പൊട്ടിച്ച് ചാണ്ടി കൂടുതൽ പറയിപ്പിക്കരുത്..! എല്ലാത്തിനെയും പച്ചയ്ക്ക് വലിച്ച് കീറുന്നു

24 NOVEMBER 2026 10:18 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ലാസ് മുറിയില്‍ ഒന്‍പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റു

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്: ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് കോടതി

പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കാന്‍ മടിച്ച് എണ്ണക്കമ്പനികള്‍

പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!

കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...


സോളാര്‍ കേസ് കാലത്ത് സിപിഎം പച്ചയ്ക്ക് വലിച്ചുകീറാന്‍ ശ്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനായി പോരാടിയത് രാജ്മോഹന്‍ ഉണ്ണിത്താനാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വ്യക്തമാക്കി. കുടുംബത്തിന് ഉണ്ണിത്താനോടുള്ള ആ കടപ്പാട് ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് അസുഖമായിരുന്ന അവസാന നാളുകളില്‍ ചിലര്‍ സ്വാര്‍ഥ നേട്ടങ്ങള്‍ക്കായി ശ്രമിച്ചുവെന്നത് യാഥാര്‍ഥ്യമാണെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു. എന്നാല്‍ ആരാണ് അങ്ങനെ ചെയ്തതെന്ന് വരുംകാലത്ത് പുറത്തുവരുമെന്നും ഇതിന്റെ അര്‍ഥം ഷാഫി പറമ്പില്‍ എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

രക്തമൊലിപ്പിച്ച് ഉണ്ണിത്താന്‍ വീട്ടിലേക്ക് വന്നപ്പോള്‍ സ്വീകരിച്ചത് താനാണെന്നും ആശുപത്രിയിലാക്കിയത് തങ്ങളാണെന്നും ചാണ്ടി ഉമ്മന്‍ ഓര്‍മ്മിപ്പിച്ചു. സോളാര്‍ കാലത്ത് ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് പോയി പാര്‍ട്ടിയെയും കുടുംബത്തെയും സംരക്ഷിച്ചത് ഉണ്ണിത്താനും ടി. സിദ്ദിഖുമാണ്. ഏറ്റവും കൂടുതല്‍ കല്ലേറ് കിട്ടി രക്തസാക്ഷിയായ നേതാവാണ് ഉണ്ണിത്താനെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഷാഫി പറമ്പിലിനെ ഉമ്മന്‍ ചാണ്ടി എന്താണോ ഏല്‍പ്പിച്ചത് അത് അദ്ദേഹം ചെയ്തിട്ടുണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ ഷാഫി പറമ്പിലിനെതിരെ കടുത്ത വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഷാഫി പറമ്പിലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. പെട്ടിത്താങ്ങികളെ കൊണ്ട് സൈബര്‍ ആക്രമണം ചെയ്യിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ മാന്യതയുടെ മുഖംമൂടി വലിച്ചു കീറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആശാന്റെയും ശിഷ്യന്റെയും കാര്യങ്ങള്‍ തന്റെ ഡയറിയിലുണ്ടെന്നും ആക്രമണം നിര്‍ത്താന്‍ ഷാഫിയോട് നേതൃത്വം പറയണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

താന്‍ ഷാഫി പറമ്പിലിനെതിരെ അരുതാത്തതൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം എ ഗ്രൂപ്പിലല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും ഉണ്ണിത്താന്‍ വിശദീകരിച്ചു. തനിക്കെതിരായ ആക്രമണം ചില കോണ്‍ഗ്രസ് നേതാക്കള്‍ ആസ്വദിക്കുകയാണെന്നും ഈ ആസ്വാദനത്തിന് അധികം ആയുസ്സില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞെന്ന് കണ്ട് മറുകണ്ടം ചാടിയവരാണ് 'സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്' എന്ന് പരിഹസിച്ച ഉണ്ണിത്താന്‍ മറിയാമ്മയുടെയും മറിയത്തിന്റെയും ചാണ്ടി ഉമ്മന്റെയും സര്‍ട്ടിഫിക്കറ്റ് മതിയെന്നും വ്യക്തമാക്കി. പനമ്പള്ളി നഗറിലെ ഒരു നേതാവ് കാലുപിടിച്ച് അപേക്ഷിച്ചെന്നും മറ്റൊരു നേതാവിന്റെ കാറിന്റെ നമ്പര്‍ 20-20 ആണെന്നും അദ്ദേഹം സൂചന നല്‍കി.

 

സോളാര്‍ കേസ് വന്നപ്പോള്‍ പ്രതിച്ഛായാ ഭയം കാരണം ഉമ്മന്‍ ചാണ്ടിയെ കൈവിട്ട് ഓടിയൊളിച്ചവരാണ് ഇപ്പോഴത്തെ ചില ഉമ്മന്‍ ചാണ്ടി ശിഷ്യന്മാരെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടി മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിനൊപ്പം കുടപിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്നത് ടി. സിദ്ദിഖ് മാത്രമാണെന്നും കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവരെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റിയിട്ടില്ലെന്നും അദ്ദേഹത്തോട് തനിക്ക് കടപ്പാടില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം  (4 minutes ago)

ഉണ്ണിത്താനെ ചൊറിഞ്ഞ് ഷാഫി..! ഷാഫിക്കിട്ട് പൊട്ടിച്ച് ചാണ്ടി കൂടുതൽ പറയിപ്പിക്കരുത്..! എല്ലാത്തിനെയും പച്ചയ്ക്ക് വലിച്ച് കീറുന്നു  (13 minutes ago)

ക്ലാസ് മുറിയില്‍ ഒന്‍പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റു  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്: ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് കോടതി  (2 hours ago)

പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കാന്‍ മടിച്ച് എണ്ണക്കമ്പനികള്‍  (2 hours ago)

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!  (4 hours ago)

പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!  (4 hours ago)

കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...  (4 hours ago)

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...  (4 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...  (5 hours ago)

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (5 hours ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (5 hours ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (7 hours ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (7 hours ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (7 hours ago)

Malayali Vartha Recommends