പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!

ചൈന ചതിവന്‍ ചന്തുവോ. അതെ പഹല്‍ഗാമില്‍ ചൈന ഇന്ത്യന്‍ ടൂറിസ്റ്റുകളെ അരുംകൊലയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് തെളിയുകയാണ്. 2025 ഏപ്രില്‍ 22ലെ അതിക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനയുടെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ പ്രദേശത്തിന് മുകളിലൂടെയുള്ള നിരീക്ഷണം വര്‍ധിപ്പിക്കാനായി അസാധാരണമായ ഭ്രമണപഥമാറ്റങ്ങള്‍ നടത്തിയെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ബഹിരാകാശ നിരീക്ഷണ സ്റ്റാര്‍ട്ടപ്പായ ദിഗന്തരയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഹല്‍ഗാമിന്റെ ആകാശദൃശ്യങ്ങല്‍ ചൈന പാക്കിസ്ഥാന്‍ ഭീകര്‍ക്ക് കൈമാറുകയായിരുന്ന സംശയത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
2025 ഏപ്രില്‍ 15-നും 30-നും ഇടയില്‍ ചൈനീസ് ഉപഗ്രഹങ്ങള്‍ 37 അസാധാരണ ഭ്രമണപഥ മാറ്റങ്ങള്‍ നടത്തിയതായാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് ആറ് ദിവസം മുന്‍പ് ഏപ്രില്‍ 16-ന് യാവോഗന്‍ എന്ന ഉപഗ്രഹം പ്രദേശത്തിന് മുകളിലൂടെയുള്ള സഞ്ചാരം ഇരട്ടിയാക്കിയെത് എന്തുകൊണ്ടാണ്. ചൈനയുടെ ആസൂത്രിതമായ ഈ നീക്കം എന്തുകൊണ്ട് ഇന്ത്യന്‍ സൈന്യവും സുരക്ഷാ വിഭാഗവും അറിയാതെ പോയി എന്നതാണ് പ്രസക്തമായ ചോദ്യം. ജമ്മു-കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളായ 26 പേരാണ് അരുംകൊല ചെയ്യപ്പെട്ടത്.
ആക്രമണം നടന്ന ദിവസവും രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍ 29, 30 തീയതികളിലും ഉപഗ്രഹങ്ങള്‍ താഴ്ന്ന് സഞ്ചരിച്ച് നിരീക്ഷണം തുടര്‍ന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട് ചൈന സഹായം നല്‍കി എന്നതിന് ഇതുവരെ നേരിട്ടുള്ള തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പാക്കിസ്ഥാന്‍ ഭീകരരുമായി ചൈനയുടെ ചാരന്‍മാര്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്നതാണ് കൂടുതല്‍ വിശകലനങ്ങള്‍ക്ക് വിധേയമാക്കുന്നത്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ നിരീക്ഷണ സ്റ്റാര്‍ട്ടപ്പായ ദിഗന്തരയുടെ കണ്ടെത്തല്‍ ദി പ്രിന്റ് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഹല്‍ഗാം സംഭവത്തിന് ആറുദിവസം മുന്‍പെങ്കിലും ഈ അസാധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നതായി ദിഗന്തരയുടെ സ്പെയ്സ് ഡൊമെയ്ന്‍ അവയര്‍നസ് വിശകലനം ചൂണ്ടിക്കാട്ടുന്നു. സുരക്ഷാസേനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനോ ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ വിലയിരുത്താനോ വേണ്ടിയുള്ള ഉപഗ്രഹ നിരീക്ഷണമായിരിക്കാം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയില്‍ ഉപഗ്രഹം എവിടെ, എപ്പോള്‍ കടന്നുപോകുന്നു എന്നതിനെ മാറ്റിമറിക്കുന്ന രീതിയില്‍ അതിന്റെ ഭ്രമണപഥത്തിലോ ദിശയിലോ വേഗത്തിലോ വരുത്തുന്ന നിയന്ത്രിതമാറ്റത്തെയാണ് മാന്വറിംഗ് എന്നു പറയുന്നത്. ഗ്രൗണ്ട് സ്റ്റേഷനുകളില്‍നിന്നുള്ള കമാന്‍ഡുകള്‍ വഴി ഉപഗ്രഹത്തിലെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് സാധാരണയായി ഇത്തരം മാറ്റങ്ങള്‍ വരുത്തുക. ഭ്രമണപഥത്തിലെ ഈ ക്രമീകരണങ്ങള്‍ പഹല്‍ഗാമിനു മുകളിലൂടെ ഉപഗ്രഹങ്ങള്‍ക്ക് കടന്നുപോകാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും പ്രദേശം കൂടുതല്‍തവണ നിരീക്ഷണവിധേയമാക്കുകയും ചെയ്തിരുന്നു. ചൈനീസ് ഉപഗ്രഹം ഇന്ത്യന്‍ ഉപഭൂഖണ്ഡവും ഇന്ത്യന്‍ മഹാസമുദ്രവും നിരീക്ഷിക്കാന്‍ പാകത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷവും ചൈനയുടെ നിരീക്ഷണം തുടര്‍ന്ന സാഹചര്യവും കൂടുതല്‍ സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് കൂട്ടക്കൊലയ്ക്ക് ശേഷം വനത്തിലൂടെ രക്ഷപ്പെടാനുള്ള പാതയൊരുക്കിയത് ചൈനയാണെന്ന ബലമായ സംശയമാണ് പുറത്തുവരുന്നത്.
ആക്രമണത്തിന് ആഴ്ചകള്‍ക്കുമുന്‍പ് അമേരിക്ക ആസ്ഥാനമായുള്ള ഒരു സാറ്റലൈറ്റ് കമ്പനിയില്‍നിന്ന് പഹല്‍ഗാം മേഖലയുടെ ഉപഗ്രഹചിത്രങ്ങള്‍ക്കായുള്ള അഭ്യര്‍ഥനകള്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നതായും ദി പ്രിന്റ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ ഭീകരാക്രമണത്തിനു പിന്നില്‍ അമേകിക്കയുടെയും സഹായം ഭീകര്‍ക്ക് ലഭിച്ചിരുന്നതായി സംശയിക്കുന്നു.
2025 ജനുവരിക്കും 2026 ജൂണിനുമിടയില്‍ പാകിസ്താന്‍ വിക്ഷേപിച്ച ആറ് ഉപഗ്രഹങ്ങളില്‍ അഞ്ചും ചൈനീസ് സഹായത്തോടെയുള്ളതായിരുന്നു.
പുല്‍വാമയ്ക്ക് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹല്‍ഹാമിലേത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ദ് റസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്തു. പിന്നീട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ ഒട്ടേറെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha


























