വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...

സിനിമകളെപ്പോലും വെല്ലുന്ന ഒരു ക്ലൈമാക്സിലാണ് തമിഴ്നാട്ടിലെ ഈ വമ്പൻ വിവാഹത്തട്ടിപ്പ് അവസാനിച്ചത്! രണ്ട് മാസത്തിനുള്ളിൽ രണ്ട് യുവാക്കളെ വിവാഹം കഴിച്ച്, ലക്ഷങ്ങളും സ്വർണ്ണവും അടിച്ചുമാറ്റി മുങ്ങിയ യുവതിയുടെ തനിനിറം പുറത്തായത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അമ്മയ്ക്ക് അസുഖമെന്ന് പറഞ്ഞ് മുങ്ങിയ ഭാര്യയെ തേടി ആദ്യ ഭർത്താവ് വീട്ടിലെത്തിയ അതേസമയത്ത് തന്നെ, തന്റെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് രണ്ടാമത്തെ ഭർത്താവും അവിടെയെത്തി. ഒടുവിൽ പോലീസ് എത്തിയപ്പോഴാണ് ആ വീടും, അച്ഛനും അമ്മയുമെല്ലാം തട്ടിപ്പിനായി ഒരുക്കിയ വെറും നാടകമായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്!
https://www.facebook.com/Malayalivartha


























