പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പരോക്ഷ ആരോപണത്തില്‍ മറുപടിയുമായി പാലക്കാട് മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
'ഞാന്‍ സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും അത്തരം ആക്രമണം നടത്തിയിട്ടില്ല. കോണ്‍ഗ്രസിന് പുറത്തുള്ളവരോടും ചെയ്തിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പ്രൊഫൈലിലൂടെ പറയുമെന്നതിനപ്പുറം വണ്‍ ടൂ ത്രീ അറ്റാക്ക് എന്നുപറഞ്ഞ് സേനയെ ഒന്നും വിന്യസിച്ചിട്ടില്ല. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് നല്‍കാം.
ഷാഫി പറമ്പിലും ഞാനും തമ്മില്‍ സഹോദരസ്‌നേഹമാണുള്ളത്. അല്ലാതെ ഗുരുശിഷ്യബന്ധമൊന്നുമില്ല. സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെങ്കിലും നമുക്ക് ഇഷ്ടമുള്ള ആള്‍ക്ക് പ്രതിസന്ധി വരുമ്പോള്‍ അയാളെ പ്രതിരോധിച്ചത് ഇയാളാകും എന്നൊരു തോന്നല്‍ ആര്‍ക്കെങ്കിലുമൊക്കെ ഉണ്ടായാല്‍ അത് തന്റെ പൊതുപ്രവര്‍ത്തനത്തിലെയോ ജീവിതത്തിലെയോ പോസിറ്റീവ് ആസ്‌പെക്ട് ആയാണ് കരുതുന്നത്.
സൈബര്‍ അറ്റാക്ക് എന്ന കാര്യത്തില്‍ വിശ്വസിക്കുന്നില്ല. അത് സൈബറിടത്തിലെ ഒരുപാടുപേരുടെ അഭിപ്രായങ്ങളാണ്. പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. ഇതിനെ സൈബര്‍ അറ്റാക്ക് എന്ന് വിളിക്കാമെങ്കില്‍ എനിക്കെതിരെയും അത് ഉണ്ടായിട്ടുണ്ട്' രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























