കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...

തൃശൂർ സതേൺ കോളേജിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാള സ്വദേശി ഇരുപത്തിയൊൻപതുകാരൻ അഖിൽ രാജൻ, അന്നമനട സ്വദേശിനി നാൽപ്പത്തിയൊന്നുകാരി രമ്യ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വിവാഹിതരായ ഇരുവരും തമ്മിലുണ്ടായിരുന്ന അടുപ്പം വീടുകളിൽ അറിഞ്ഞതിനെത്തുടർന്ന് വലിയ തർക്കമുണ്ടാവുകയും, കുടുംബാംഗങ്ങൾ ഇവർക്ക് കർശന താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























