വെള്ളവും വായുവും അനേകായിരം ജീവജാലങ്ങളും അതിലൊന്നായി മനുഷ്യരും നിലനില്‍ക്കുന്ന നമ്മുടെ വീടാണ് ഭൂമി; മലിനമാക്കിയും അമിതമായി ചൂഷണം ചെയ്തും നമ്മള്‍ ഇരിക്കുന്ന കൊമ്പും ചവുട്ടി നില്‍ക്കുന്ന മണ്ണും അതിവേഗം ഇല്ലാതാക്കുകയാണ്; ഇതിന്റെ ഫലമായി ഇന്ത്യയിലും കേരളത്തിലും കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ വലിയ പ്രശ്നങ്ങള്‍ നിറയുകയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

വെള്ളവും വായുവും അനേകായിരം ജീവജാലങ്ങളും അതിലൊന്നായി മനുഷ്യരും നിലനില്‍ക്കുന്ന നമ്മുടെ വീടാണ് ഭൂമി. മലിനമാക്കിയും അമിതമായി ചൂഷണം ചെയ്തും നമ്മള്‍ ഇരിക്കുന്ന കൊമ്പും ചവുട്ടി നില്‍ക്കുന്ന മണ്ണും അതിവേഗം ഇല്ലാതാക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയിലും കേരളത്തിലും കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ വലിയ പ്രശ്നങ്ങള്‍ നിറയുകയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വെള്ളവും വായുവും അനേകായിരം ജീവജാലങ്ങളും അതിലൊന്നായി മനുഷ്യരും നിലനില്‍ക്കുന്ന നമ്മുടെ വീടാണ് ഭൂമി. മലിനമാക്കിയും അമിതമായി ചൂഷണം ചെയ്തും നമ്മള്‍ ഇരിക്കുന്ന കൊമ്പും ചവുട്ടി നില്‍ക്കുന്ന മണ്ണും അതിവേഗം ഇല്ലാതാക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയിലും കേരളത്തിലും കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ വലിയ പ്രശ്നങ്ങള്‍ നിറയുകയാണ്.
ഭാവി തലമുറയ്ക്ക് വേണ്ടി നാം ഓരോരുത്തരും എന്താണ് കരുതി വച്ചിരിക്കുന്നത്? വിശാലമായ അര്‍ഥത്തില്‍ ഈ ചോദ്യത്തെ കണ്ട് നോക്കൂ. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ ഭാവി. ഭൂമിയില്‍ നാം കണ്ട മനോഹര കാഴ്ചകളും അനുവങ്ങളുമെല്ലാം വരുംതലമുറയ്ക്ക് കൂടി കരുതി വയ്ക്കണം. വികസനത്തിന്റെ പുതുവഴി തുറക്കുമ്പോള്‍ സങ്കടക്കാഴ്ചകള്‍ ഉണ്ടാകരുത്.
ഓരോ വികസന പദ്ധതിയും പ്രകൃതിക്ക് പ്രതികൂലമല്ലെന്ന് ഉറപ്പ് വരുത്താനാകണം. കാലാവസ്ഥാ മാറ്റത്തെ കണക്കിലെടുത്താവണം മുന്നോട്ടുള്ള ഓരോ ചുവടും. വൃക്ഷത്തൈ നട്ടു വളര്‍ത്തുന്നത് സംസ്‌കാരത്തിന്റെ ഭാഗമാകണം. ഒരു കുളം മുതല്‍ കടല്‍ തീരം വരെ മലിനമാകാതെ, നശിച്ചു പോകാതെ കാക്കണം. ഭൂമിയുടെ നിലനില്‍പ്പ് നാം ഓരോരുത്തരുടേയും നിലനില്‍പ്പാണ്.
അവശേഷിക്കുന്ന ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടണം. നഷ്ടമായവയില്‍ സാധ്യമായ അവാസ വ്യവസ്ഥകളെല്ലാം പുനഃസൃഷ്ടിക്കപ്പെടണം. ഓര്‍ക്കുക.... ഭൂമിയെ സ്‌നേഹിക്കുകയെന്നാല്‍ ഭാവി തലമുറയ്ക്ക് വെള്ളവും വായുവും നല്‍കുകയെന്നതാണ്. മനസ്സിലെ ആര്‍ദ്രതയും കെടാത്ത ശാസ്ത്ര ബോധവും ചുറ്റുമുള്ള പച്ചപ്പും നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി കാത്തു വയ്ക്കാം.
https://www.facebook.com/Malayalivartha
























