കൊയ്ത്ത് യന്ത്രം കിട്ടാനില്ല; കൊയ്യാനാകാതെ നെൽച്ചെടികൾ നിലംപൊത്തുന്ന കാഴ്ച് ദയനീയം! ഇടനിലക്കാർ വന്നപാടെ യാത്രങ്ങൾ കൊണ്ടുപോയി, ഏഷ്യയിലെ ഏറ്റവും വലിയ സംഘകൃഷി മേഖലയായ നീലംപേരൂർ കൃഷി ഭവൻ പരിധിയിലെ ഇരുപത്തിനാലായിരം കായലിൽ സംഭവിക്കുന്നത്....
സംസ്ഥാനത്ത് കടുത്ത ദുരിതത്തിലാണ് കർഷകർ. തുടർച്ചയായി മഴയിൽ നെല്ലുകൾ അഴുകിപോകുന്ന കാഴ്ച ഒരിടത്ത്. മറ്റൊരിടത്ത് കൊയ്ത്ത് യന്ത്രം കിട്ടാത്തതിനാൽ കൊയ്യാനാകാതെ നെൽച്ചെടികൾ നിലംപൊത്തുന്നു. മറ്റൊരിടത്തുമല്ല, ഏഷ്യയിലെ ഏറ്റവും വലിയ സംഘകൃഷി മേഖലയായ നീലംപേരൂർ കൃഷി ഭവൻ പരിധിയിലെ ഇരുപത്തിനാലായിരം കായലിലാണ് ഈ സംഭവം.
ഏക്കറു കണക്കിന് നെൽ കൊയ്യാനാകാതെ കിടക്കുകയാണ് ചെയ്യുന്നത്. മഴയെത്തുടർന്ന് നെല്ല് വീണിട്ടും കൊയ്ത്ത് യന്ത്രം എത്തിക്കാൻ പാടശേഖര സമിതിയോ കൃഷി വകുപ്പോ സഹായം എത്തിക്കാത്തതിനാലാണ് പാടശേഖരത്തിനു നടുവിലുള്ള ഇരുപതോളം ഏക്കറിലെ നെല്ല് കൊയ്യാനാകാത്തത് എന്നാണ് അധികൃതർ വ്യക്തകമാക്കുന്നത്.
അതേസമയം ഡിസംബർ ആദ്യവാരം തന്നെ വിതച്ച ഈ കായൽ നിലത്തിൽ ഏപ്രിൽ ആദ്യവാരം കൊയ്ത്ത് നടക്കേണ്ടതായിരുന്നു. എന്നാൽ ഏപ്രിൽ ആദ്യവാരം 70 കൊയ്ത്ത് യന്ത്രങ്ങളിറക്കി കൊയ്തു തുടങ്ങിയിരുന്നു. പിന്നാലെ തുടർച്ചയായി മഴ പെയ്തതോടെ ഒരിടത്തുകൊയ്ത്ത് യന്ത്രം താഴ്‌ന്നെന്നു പറഞ്ഞാണ് ഇടനിലക്കാർ യന്ത്രങ്ങളെല്ലാം കൊണ്ടുപോയിരിക്കുന്നത്. ഇനി കൊയ്യാനുള്ളത് മണ്ണുറപ്പുള്ള നിലമാണെങ്കിലും കൂടുതൽ തുക നൽകാമെന്നു പറഞ്ഞിട്ടും യന്ത്രം എത്തിക്കാൻ നടപടിയുണ്ടാകുന്നില്ലെന്ന് കർഷകർ വ്യക്തകമാക്കുകയുണ്ടായി. കായൽ നിലത്തിന്റെ മധ്യഭാഗത്താണ് ഇനി കൊയ്യാനുള്ളത്.
എന്നാൽ 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന നെൽച്ചെടികളാണ് ഇപ്പോൾ 140 ദിവസം പിന്നിട്ടിരിക്കുന്നത്. അഭിലാഷ്, സതീശൻ, രാജു വാഴക്കുളം, ഷാജി കേളചന്ദ്ര, പ്രിയ മഹേഷ് ആറിൽ പുതുവൽ, രത്‌നമ്മ പുതുവീട്ടിൽ, ആനന്ദൻ കണ്ണാടി തുടങ്ങിയവരാണ് ഈ പതിനെട്ടേക്കറിൽ കൃഷി ചെയ്തുവന്നിരുന്നത്. വർഷത്തിൽ പുഞ്ചക്കൃഷി മാത്രം ചെയ്യുന്ന ഈ കർഷകരുടെ ഒരു വർഷത്തെ അധ്വാനവും കാത്തിരിപ്പുമാണ് അധികൃതരുടെ കൃത്യമായ ഇടപെടൽ ലഭ്യമാകാത്തതിനെ തുടർന്ന് മണ്ണടിയാനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























