“മാര്യേജ്…മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്…ഐ അവോയ്ഡ്…ബട്ട് മൈ റിലേട്ടീവ്‌സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്! കെജിഎഫ് കണ്ടിറങ്ങിയ ആരാധകന്റെ കിടിലൻ വിവാഹക്ഷണകത്ത്.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

യാഷിന്റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം കെജിഎഫ് അധ്യായം 2 ബോക്സ് ഓഫീസില് ആറാടുകയാണ്. ഹിന്ദി ബെൽറ്റിൽ ഇതുവരെ 255 കോടി രൂപ നേടിയ ചിത്രം ലോകമെമ്പാടും 645 കോടി രൂപ നേടിയിട്ടുണ്ട്. റോക്കി ഭായിയുടെ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്. യഷിന് പുറമെ സഞ്ജയ് ദത്ത്, മാളവിക അവിനാശ്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടണ്‍, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്. കർണാടക സ്വദേശിയായ ചന്ദ്രശേഖറിന്റേതാണ് കല്യാണക്ഷണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് ചന്ദ്രശേഖറിന്റെ വിവാഹം. വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോഗ് മറ്റൊരു രീതിയിൽ അച്ചടിച്ചിരിക്കുന്നത്.
“മാര്യേജ്…മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്…ഐ അവോയ്ഡ്…ബട്ട് മൈ റിലേട്ടീവ്‌സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്”, എന്നായിരുന്നു ഡയലോഗ്. ഈ ക്ഷണക്കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തിലെ “വയലൻസ് വയലൻസ് വയലൻസ്… ഐ ഡോണ്ട് ലൈക് ഇറ്റ്… ബട്ട് വയലൻസ് ലൈക് മി… ഐ കാന്റ് അവോയ്ഡ്” മാസ് ഡയലോഗ് ആരാധകർക്ക് ഇന്ന് മനഃപാഠമാണ്.
https://www.facebook.com/Malayalivartha
























