പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ വീട് സിപിഎം പ്രവര്‍ത്തകന്റേതല്ലെന്ന് പ്രാദേശിക സിപിഎം നേതൃത്വം...

പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ വീട് സിപിഎം പ്രവര്‍ത്തകന്റേതല്ലെന്ന് പ്രാദേശിക സിപിഎം നേതൃത്വം.
പ്രശാന്ത് സിപിഎം പ്രവര്‍ത്തകനല്ല. കുറേക്കാലമായി പ്രശാന്ത് വിദേശത്താണ്. ആര്‍എസ്എസുമായി ബന്ധപ്പെട്ടയാളാണ് പ്രശാന്ത്. ബോംബേറില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പ്രതികരിച്ച് സിപിഎം ഏരിയ സെക്രട്ടറി കെ ശശിധരന്‍ .
സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ വെള്ളിയാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയാന്‍ വീട് നല്‍കിയ പ്രശാന്ത് എന്നയാളുടെ ഭാര്യ രേഷ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രശാന്ത് വിദേശത്താണ്.
ഈ മാസം 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസ് താമസം തുടങ്ങിയത്. നേരത്തെ കലാകാരന്‍മാരും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീടായിരുന്നു ഇത്. ഒളിച്ചുതാമസിക്കാന്‍ ഒരിടം വേണമെന്ന് പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ രേഷ്മയെ ഫോണില്‍ വിളിച്ചത്.
"
https://www.facebook.com/Malayalivartha
























