ഇറ്റലിയിലെ പെറുഗിയയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിലേക്ക് അതിഥിയായി പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ ഏജന്‍സികള്‍ രണ്ടുതവണ തടഞ്ഞുവെച്ച പ്രമുഖ പത്രപ്രവര്‍ത്തക റാണാ അയ്യൂബ് തടസങ്ങള്‍ മറികടന്ന് ഫെസ്റ്റിവല്‍ വേദിയിലെത്തി; ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു അർത്ഥത്തിൽ ഈ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് അതുകൊണ്ട് വായിച്ചപ്പോൾ അവഗണിക്കുവാൻ പറ്റിയില്ല; വികാര നിർഭരമായ കുറിപ്പുമായി ബിനീഷ് കോടിയേരി

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു അർത്ഥത്തിൽ ഈ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് . അതുകൊണ്ട് വായിച്ചപ്പോൾ അവഗണിക്കുവാൻ പറ്റിയില്ല . ഇറ്റലിയിലെ പെറുഗിയയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിലേക്ക് അതിഥിയായി പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ ഏജന്‍സികള്‍ രണ്ടുതവണ തടഞ്ഞുവെച്ച പ്രമുഖ പത്രപ്രവര്‍ത്തക റാണാ അയ്യൂബ് തടസങ്ങള്‍ മറികടന്ന് ഫെസ്റ്റിവല്‍ വേദിയിലെത്തി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിനീഷ് കോടിയേരി . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇത് ഇറ്റലിയാണ്. ഞാന്‍ ബോംബെ എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. രാജ്യം വിട്ട് സഞ്ചരിക്കാനുള്ള അനുമതി തേടി ഒരു പിടികിട്ടാപുള്ളിയെ പോലെ ഡല്‍ഹി ഹൈക്കോടതിയില്‍ വെച്ച് വളരെ വിഷമം നിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു. രണ്ടാമതും ഞാന്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കപ്പെട്ടു, എന്നെ കണ്ടാല്‍ തിരിച്ചറിയുന്ന ഇന്ത്യക്കാരൊക്കെ ഫോട്ടോയെടുക്കുകയും ‘ഓ അവളെ വീണ്ടും കസ്റ്റഡിയിലെടുത്തോ’ എന്നും പറയുന്നുണ്ടായിരുന്നു. എന്റെ വാര്‍ത്തയും ചിത്രവുമായിരുന്നു പത്രങ്ങളുടെ മുന്‍പേജില്‍.
പക്ഷെ ഇന്നിവിടെ നിന്ന് നിങ്ങളോരോരുത്തരോടും സംസാരിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നുണ്ട്. ജേണലിസത്തെക്കുറിച്ച് പറയാനുള്ളതു കൊണ്ടല്ല അത്; ഇന്ത്യയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. അത് ഏറെ ഉറക്കെ വ്യക്തമായി പറയപ്പെടേണ്ട ഒരു വിഷയമാണ്. ഇന്ത്യ റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ഈ സന്ദര്‍ഭത്തില്‍, പക്ഷെ അതിനെക്കാള്‍ പ്രധാനമായ ചില കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. അതിനു മുമ്പ് ഞാന്‍ എന്നെ പരിചയപ്പെടുത്താം.
വാഷിങ്ടണ്‍ പോസ്റ്റിലെ കോളം എഴുത്തുകാരിയാണ് ഞാന്‍. ഞാനൊരു പത്രപ്രവര്‍ത്തകയാണ്, അതോടൊപ്പം ഒരു മുസ്‌ലിമാണ്. ഇടതു കൈയിലും വലതു കാലിലും പോളിയോ ബാധിച്ച് ജനിച്ച ഒരു വികലാംഗയായിരുന്ന ഞാന്‍ അത്ഭുതകരമായി അസുഖത്തില്‍ നിന്ന് മുക്തി നേടി. എനിക്ക് ഒമ്പത് വയസുള്ളപ്പോഴാണ് ഞാനും എന്റെ പതിനഞ്ചു വയസുകാരി സഹോദരിയും ബോംബെയിലെ മുസ്‌ലിം വിരുദ്ധ കലാപത്തിനിടയില്‍ വെച്ച് കലാപകാരികളാല്‍ വീടിനുള്ളിൽ കൂട്ടബലാല്‍സംഗം ചെയ്യപ്പെടുന്നതിന്റെ വക്കിലെത്തിയത്.
അവിടുന്ന് കൃത്യസമയത്ത് ഒരു സിഖുകാരന്‍ ഞങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. അന്ന്, ആ ഒമ്പതു വയസുള്ള സമയത്താണ് ഞാന്‍ ഒരു മുസ്‌ലിം ആയും അഭയാര്‍ഥിയായും സ്വയമേവ തിരിച്ചറിയുന്നത്. എന്റെ ജീവിതത്തിലെ വളരെ നേരത്തെത്തന്നെ ഞാനെന്റെ മതകീയ സ്വത്വത്തെ തിരിച്ചറിഞ്ഞു. അതിനും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം, എനിക്കു 19 വയസുള്ളപ്പോഴാണ് ഗുജറാത്തില്‍ താമസിക്കവേ ഇന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്രമോദിയുടെ അറിവനുവാദത്തോടെ ആയിരക്കണക്കിന് മുസ്‌ലിംകളെ മൂന്നു ദിവസം കൊണ്ട് കൂട്ടക്കശാപ്പ് ചെയ്ത സംഭവം അരങ്ങേറിയത്.
ഞാന്‍ ആ ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവര്‍ത്തകയായി കടന്നു ചെന്നപ്പോഴാണ് എനിക്കെന്തെങ്കിലും ചെയ്യണമെന്നും നിസ്സഹായയി തോന്നുന്ന മാനസികാവസ്ഥയില്‍ നിന്നും പുറത്തുകടക്കണമെന്നും തീരുമാനിക്കുന്നത്. അത് വല്ലാത്തൊരു മാനസികാവസ്ഥയാണ്. അംഗപരിമിതയായ ഒരു കുട്ടിയാണ് നിങ്ങളെങ്കില്‍ ഒട്ടേറെ സഹതാപം നിങ്ങള്‍ക്കു മേല്‍ ചൊരിയപ്പെടും. എനിക്കാ സഹതാപത്തില്‍ നിന്നും രക്ഷ നേടണമായിരുന്നു. രാജ്യത്ത് പതിറ്റാണ്ടുകളായി അനീതിയനുഭവിക്കുന്ന ജനതയ്ക്കു വേണ്ടി ഞാനറിഞ്ഞ സത്യം വിളിച്ചു പറയുകയും വേണമായിരുന്നു.
അതിനു വേണ്ടിയാണ് ഞാനൊരു ജേണലിസ്റ്റായത്. തുടക്കത്തില്‍ പല ചാനലുകളിലും മറ്റും ജോലി ചെയ്തതിനു ശേഷം തെഹല്‍കയെന്ന പ്രസിദ്ധീകരണത്തില്‍ ഞാന്‍ ജോലിക്ക് കയറി. ആദ്യത്തെ ഇന്‍വെസ്റ്റിഗേഷനുമായി ഞാന്‍ പോയത് മുസ്‌ലിംകളെ ഏറ്റുമുട്ടല്‍ കൊല ചെയ്തതിന് അന്ന് ജയിലില്‍ കിടക്കുകയായിരുന്ന ഗുജറാത്ത് ആഭ്യന്തര മന്ത്രിയുടെ അടുക്കലേക്കാണ്. ഇന്നയാള്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെയാളാണ്; പേര് അമിത് ഷാ. അയാളാണ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി.
ആ ഇന്‍വെസ്റ്റിഗേഷനു പിന്നാലെ ഞാന്‍ മഫ്തിയിലാണ് പോയത്. ഒരു ഹിന്ദു അമേരിക്കന്‍ പെണ്‍കുട്ടിയെന്ന വ്യാജേന, വ്യാജ ഐഡന്റിറ്റിയും അമേരിക്കന്‍ സംസാരശൈലിയും ഒപ്പം ശരീരത്തില്‍ എട്ട് കാമറകളും. 2010-ലായിരുന്നു അത്. മോദി സര്‍ക്കാരിന്റെ ഫയലുകളിലേക്ക് ഞാന്‍ നുഴഞ്ഞു കയറി. മോദി സര്‍ക്കാരിൻ്റെ ഭാഗമായിരുന്ന എല്ലാ പ്രമുഖ വ്യക്തികളുടെയടുക്കലേക്കും സ്റ്റിങ് ഓപ്പറേഷനുമായി ഏഴ് മാസം നടന്നു.
അവരെല്ലാം മുസ്‌ലിം വംശഹത്യയെക്കുറിച്ചും വ്യാജ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ചും എന്നോട് സത്യം പറഞ്ഞു. ആ തെളിവുകളെല്ലാം കൊണ്ട് ഞാനെന്റെ സ്ഥാപനത്തിലേക്ക് ചെന്നപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദമെന്ന പേരു പറഞ്ഞ് അവരത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. എനിക്കപ്പോള്‍ പ്രായം 26 വയസ്. തന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രസിദ്ധീകരിക്കപ്പെടാതെ ജീവിതം ദുഷ്‌കരമാവുന്ന ഘട്ടം ഒരു ജേണലിസ്റ്റെന്ന നിലയില്‍ ഏറെ വിഷമം പിടിച്ചതാണ്. ഞാന്‍ വലിയ മാനസിക സമ്മര്‍ദത്തിലായി.
ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ചു തുടങ്ങുന്നത് അന്നു മുതലാണ്. തീര്‍ച്ചയായും ഞാന്‍ ജീവിതം തിരിച്ചു പിടിക്കുന്നുണ്ടായിരുന്നു. പല മാധ്യമ സ്ഥാപനങ്ങളെയും ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കാന്‍ സഹായമഭ്യര്‍ഥിച്ചു. അവരെല്ലാം നിരസിച്ചു. ആ ടേപ്പുകളെല്ലാം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമോയെന്ന് ചോദിച്ച് പ്രസിദ്ധീകരണാലയങ്ങളിലും കയറിയിറങ്ങി. അപകടം പിടിച്ച ബുക്കായിരിക്കുമതെന്ന് പറഞ്ഞ് അവരും കൈമലര്‍ത്തി.
എന്റെ ഉമ്മ എനിക്കു വേണ്ടി കുറച്ച് സ്വര്‍ണം കരുതി വെച്ചിരുന്നു. വിവാഹത്തിനു വേണ്ടി സ്വര്‍ണം സ്വരുക്കൂട്ടി വെക്കുന്ന പാരമ്പര്യമവിടുണ്ട്. ഞാനാ സ്വര്‍ണം പണയം വെച്ചു ലോണെടുത്തു. ഞാനെന്റെ പുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ചു. അതാണ് ‘ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവര്‍ അപ്’. എന്റെ പുസ്തകത്തിന് അധികം മാധ്യമ ശ്രദ്ധയൊന്നും ലഭിച്ചില്ലെങ്കിലും, ഞങ്ങള്‍ക്കെതിരെ ആയുധമായി പ്രവര്‍ത്തിപ്പിച്ച അതേ സോഷ്യല്‍ മീഡിയക്ക് കൂടുതല്‍ ജനാധിപത്യപരമായ ഇടം തുറക്കുവാനും കഴിയുമായിരുന്നു. എന്റെ പുസ്തകത്തെ 14 ഭാഷകളിലായി 7,50,000 കോപ്പികള്‍ വിറ്റഴിഞ്ഞ ഇന്റര്‍നാഷനല്‍ ബെസ്റ്റ് സെല്ലറായി മാറട്ടെ.
https://www.facebook.com/Malayalivartha
























