കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് റീസ്‌റ്റോര്‍ ചെയ്തു

ഹാക്കേഴ്‌സ് ഹാക്ക് ചെയ്ത കേരള ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് റീസ്‌റ്റോര്‍ ചെയ്തു. പാകിസ്ഥാന്‍ ഗ്രൂപ്പുകളാണ് ഹാക്കിങ്ങിന് പിന്നിലെന്നായിരുന്നു വെബ്‌സൈറ്റില്‍ ദൃശ്യമായ സന്ദേശം. ശനിയാഴ്ച ഹാക്ക് ചെയ്ത വെബ്‌സൈറ്റ് ഇന്നാണ് റീസ്‌റ്റോര്‍ ചെയ്യാന്‍ സാധിച്ചത്. ദേശീയ പതാക കത്തിക്കുന്നതിന്റെ ചിത്രവും പാകിസ്താന്‍ അനുകൂല മുദ്രാവാക്യവും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാക് സൈബര്‍ അറ്റാക്കര്‍ ടീമാണ് ഹാക്കിംഗിന് പിന്നിലെന്നും സൈറ്റിലെ വാചകങ്ങള്‍ സൂചിപ്പിക്കുന്നു.
കേരളാ ഗവണ്‍മെന്റിന്റെ സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ പാകിസ്താന്റെ നൂറ് കണക്കിന് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് ഫേസ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു.
ഹാക്ക് ചെയ്യപ്പെട്ട പാക്കിസ്ഥാന്‍ വെബ്‌സൈറ്റുകളുടെ പേരും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. പാക് പതാക കത്തിക്കുന്നതിന്റെയും ഇന്ത്യന്‍ സൈബര്‍ ഇടങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും ഹാക്ക് ചെയ്ത പാക് വെബ്‌സൈറ്റുകളിലുണ്ട്. ഇന്ത്യന്‍ ഹാക്കര്‍മാരുടെ ശക്തി തിരിച്ചറിയൂ എന്നും എഴുതിയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























