പള്ളിപരിസരത്ത് സംശയകരമായ സാഹചര്യത്തിൽചുറ്റിക്കറങ്ങി കമിതാക്കൾ.. പള്ളി ഭാരവാഹികൾ കണ്ടതോടെ ചീറിപ്പാഞ്ഞു! പോലീസെത്തിയപ്പോൾ കിട്ടിയത് ഒരു പെൺകുട്ടിയെ... പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്നത്! കടുത്തുരുത്തിയിൽ നാട്ടുകാരെ വട്ടംകറക്കി കമിതാക്കളുടെ ലീലാവിലാസങ്ങൾ പുറത്ത്...

വളരെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് കടുത്തുരുത്തിയിൽ നിന്നും പുറത്ത് വരുന്നത്. പള്ളി പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കമിതാക്കളെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ ടൗണിനു സമീപമുള്ള പള്ളി പരിസരത്താണ് സംഭവം.രണ്ട് പെൺകുട്ടികളെയും രണ്ട് യുവാക്കളെയും സംശയകരമായി കണ്ടതോടെ പള്ളി ഭാരവാഹികൾ എത്തി. ഇതോടെ നാല് പേരും പള്ളി പരിസരത്തു നിന്നും റോഡിലിറങ്ങി ഐടിസി ജംക്ഷൻ ഭാഗത്തേക്ക് ഓടി. പൊലീസിനെ കണ്ടതോടെ ഒരു പെൺകുട്ടിയും രണ്ട് യുവാക്കളും ബസിൽ കയറി പോയി. ഒപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടിയെ പിന്നീട് മാതാപിതാക്കളെ വിളിച്ചു വരുത്തി വിട്ടയക്കുകയായിരുന്നു.
എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെയാണ് പള്ളികമ്മിറ്റിക്കാരും നിരീക്ഷിച്ചതും. ഏതാനും ദിവസം മുൻപ് പള്ളി പരിസരത്തു നിന്നും ഒരു പെൺകുട്ടിയുടെ മൊബൈൽ ഫോൺ പള്ളി അധികൃതർക്ക് ലഭിച്ചിരുന്നു. ഇത് തിരികെ വാങ്ങാൻ പെൺകുട്ടി പത്തോളം ആൺ സുഹൃത്തുക്കളുമായാണ് എത്തിയത്. എന്നാൽ പള്ളി ഭാരവാഹികൾ ഫോൺ രക്ഷിതാവിന് കൈമാറുകയായിരുന്നു. പ്രണയ കുരുക്കിലാക്കി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശികളായ നാല് യുവാക്കളെ പൊലീസ് ഏതാനും ദിവസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നാട്ടുകാരും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























