ജെനീഷ് കുമാര്‍ എംഎല്‍എ ശബരിമലയില്‍ പോയി കൈക്കൂപ്പി! 'ഇപ്പോള്‍ ക്ഷമിച്ചു, ഇനി ആവര്‍ത്തിച്ചാല്‍ പണി കിട്ടും' ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വിചിത്ര നിലപാട്; മുഹമ്മദ് റിയാസിനും എഎ റഹീമിനും കിട്ടി എട്ടിന്റെ പണി.. സഖാക്കളുടെ തനിഗുണം പുറത്ത്!

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച പാര്‍ട്ടിയാണ് സിപിഎം. സുപ്രീംകോടതി വിധിയാണ് സ്ത്രീകളെ പ്രവേശിപ്പിക്കുക എന്നുള്ളത്, സംസ്ഥാന സര്‍ക്കാര്‍ ആ വിധി നടപ്പിലാക്കും എന്നെല്ലാം പറഞ്ഞ് കഴിഞ്ഞ കുറച്ചുകാലമായി തള്ളിമറക്കുന്നുണ്ടായിരുന്നു. മാത്രമല്ല വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടി ബാധ്യസ്ഥരാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് വീണ്ടും ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.
സ്ത്രീകള്‍ മല കയറുന്നതില്‍ പ്രശ്‌നമില്ല, പക്ഷേ പാര്‍ട്ടിയില്‍ നിന്ന് ആരും മലകയറരുത് എന്ന് മാത്രം. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ പുതിയ നിലപാട് പരോക്ഷമായി വളിപ്പെടുത്തിയിരിക്കുന്നത്. കോന്നി എംഎല്‍എ കെ യു ജനീഷ്‌കുമാറിനാണ് പാര്‍ട്ടി ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്.
അതായത്, എം എല്‍ എയുടെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സന്നിധാനത്ത് പോയി കൈക്കൂപ്പി നില്‍ക്കുന്നതിലൂടെ എം എല്‍ എ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിനിധികള്‍ ചോദിച്ചു. മാത്രമല്ല ഡി വൈ എഫ് ഐയുടെ ഒരു കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്നുണ്ടാകേണ്ട സമീപനമല്ല ജെനീഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
താന്‍ ശബരിമലയില്‍ പോകുന്നയാളാണെന്ന് എംഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്താണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ബാല്യകാലത്ത് താന്‍ അച്ഛനോടൊപ്പം ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇപ്പോഴും പോകാറുണ്ടെന്നുമാണ് ജെനീഷ് കുമാര്‍ പറഞ്ഞത്.
അന്ന് അദ്ദേഹത്തിന് എതിരെ നിന്നിരുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേന്ദ്രന്റെ ചില പ്രസ്താവനകള്‍ക്കുള്ള മറുപടിയെന്നോണമാണ് ശബരിമല സന്ദര്‍ശനത്തിന്റെ കാര്യവും താനൊരു വിശ്വാസിയാണെന്നുമുള്ള തരത്തില്‍ അദ്ദേഹം പ്രതികരിച്ചിരുന്നത്.
കോഴിക്കോട് നിന്നുള്ള പ്രതിനിധികളാണ് എംഎല്‍എയുടെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ഇതിന് പിന്നാലെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വിമര്‍ശനവുമായി രംഗത്ത് വന്നു.
ജെനീഷ് കുമാര്‍ എംഎല്‍എക്ക് പുറമെ മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീമിനും നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. രണ്ടു നേതാക്കളും സംഘടനയില്‍ വ്യക്തിപരമായ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിനിധികള്‍ കുറ്റപ്പെടുത്തിയത്. മുഹമ്മദ് റിയാസ്, എ സതീശന്‍, എഎറഹീം തുടങ്ങി മൂന്ന് നേതാക്കളും ചേര്‍ന്നുള്ള കോക്കസ്, സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗപ്പെടുത്തുകയാണെന്നും പതിനിധികള്‍ ആരോപിച്ചു.
ഇന്നലെയാണ് ഡിവൈഎഫ്‌ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം തുടങ്ങിയത്. പത്തനംതിട്ടയിലെ സമ്മേളന നഗരിയില്‍ സംസ്ഥാന കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha























