നടിയെ ബലാത്സംഗം ചെയ്ത കേസിൽ മാളത്തിലൊളിച്ചിരുന്ന് വിജയ് ബാബുവിന്റെ ഗൂഢനീക്കങ്ങൾ; രക്ഷപ്പെടാൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി; മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു തന്നെ പരിഗണിക്കുവാൻ സാധ്യത; സിനിമയിൽ അവസരങ്ങൾ ലക്ഷ്യമിട്ടു കൊണ്ടാണ് പരാതിക്കാരി താനുമായി അടുപ്പം സ്ഥാപിച്ചത്; പരാതിക്കാരി അയച്ച വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും അന്വേഷണസംഘത്തിന് കൈമാറാൻ തയ്യാറാണെന്ന് വിജയ് ബാബു

നടിയെ ബലാത്സംഗം ചെയ്ത കേസിൽ മാളത്തിലൊളിച്ചിരുന്ന് വിജയ് ബാബുവിന്റെ ഗൂഢനീക്കങ്ങൾ. എല്ലാവരും കരുതിയതുപോലെ വിജയ് ബാബു മുൻകൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നടനും നിർമാതാവുമാണ് വിജയ് ബാബു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെയാണ് ഇപ്പോൾ അയാൾ സമീപിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം ഹർജി കോടതി ഇന്നുതന്നെ ഇതു പരിഗണിക്കുവാനാണ് സാധ്യത.
സിനിമയിൽ അവസരങ്ങൾ ലക്ഷ്യമിട്ടു കൊണ്ടാണ് പരാതിക്കാരി താനുമായി അടുപ്പം സ്ഥാപിച്ചതെന്ന് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുകയാണ്. പരാതിക്കാരി അയച്ച വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും അന്വേഷണസംഘത്തിന് കൈമാറാൻ തയ്യാറാണെന്ന് വിജയ് ബാബു പറഞ്ഞു.
അതേസമയം ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ശേഖരിച്ചിരിക്കുകയാണ് അന്വേഷണ സംഘം .ഏറ്റവുമൊടുവിലായി പുറത്ത് വരുന്ന വിവരമനുസരിച്ച് നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരിക്കുകയാണ്.
പീഡന പരാതിയുടെ വിശ്വാസ്യത ഉറപ്പിക്കുന്ന തരത്തിലുള്ള തെളിവുകളാണ് കിട്ടിയിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ഉൾപ്പെടെ എട്ട് സാക്ഷികൾ പൊലീസിന് മൊഴി നൽകി.നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരിക്കുന്നത് കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ്.
കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരി പറഞ്ഞിരിക്കുന്നത്. മയക്കു മരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിലാ ക്കിയ ശേഷം വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിക്കാരി പറയുന്നത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. നടിയുടെ ഈ മൊഴികൾ സത്യമാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പോലീസ് ശേഖരിച്ചത്.
മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെന്നു. പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha























