കോട്ടയത്തെ ഇരുട്ടിലാക്കി പെരുമ്പാമ്പ്! കോട്ടയം നഗരമധ്യത്തിലെ കോടിമത സബ് സ്‌റ്റേഷനിലെ ട്രാൻസ്‌ഫോമറിനുള്ളിൽ പെരുമ്പാമ്പിന്റെ കുഞ്ഞ്; ട്രാൻസ്‌ഫോമറിനുള്ളിലെ കപ്ലറിന് തീ പിടിച്ചു; കോട്ടയം നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെട്ടു

കോട്ടയം നഗരമധ്യത്തിലെ കോടിമത സബ് സ്‌റ്റേഷനിൽ കയറിയ പെരുമ്പാമ്പ് നഗരത്തെ ഇരുട്ടിലാക്കി. കോട്ടയം നഗരത്തിലേയ്ക്കു വെളിച്ചം എത്തിക്കുന്ന കോടിമതയിലെ കെ.എസ്.ഇ.ബി 110 കെവി സബ് സ്‌റ്റേഷനിലാണ് പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിയത്. സബ് സ്റ്റേഷനിലെ ട്രാൻസ്‌ഫോമറിന്റെ കപ്ലളറിനുള്ളിൽ കയറിയ പെരുമ്പാമ്പിൻ കുഞ്ഞ് കപ്ലർ തകരാറിലാക്കി. ഇതോടെ കപ്ലറിന് തീ പിടിക്കുകയും ചെയ്തു. ഇതോടെയാണ് കോട്ടയം നഗരത്തിൽ വൈദ്യുതി മുടങ്ങിയത്.
വ്യാഴാഴ്ച രാത്രിയിലാണ് സമീപത്തെ പാടശേഖരത്തിൽ നിന്നും പെരുമ്പാമ്പിന്റെ കുഞ്ഞ് സബ് സ്റ്റേഷനിലേയ്ക്കു കയറിയത്. തുടർന്ന്, പാമ്പിന്റെ കുഞ്ഞ് ട്രാൻസ്‌ഫോമറിനുള്ളിലും, തുടർന്ന് കപ്‌ളറിനുള്ളിലും കയറിയതോടെ ഷോർട്ടായി തീ പിടിക്കുകയായിരുന്നു. കൃത്യസമയത്ത് ജീവനക്കാർ ഇടപെട്ടതോടെയാണ് വൻ ദുരന്തം ഒഴിവായത്.
ഇതേ തുടർന്ന് അറ്റകുറ്റപണികൾക്കായി രണ്ടു ട്രാൻസ്‌ഫോമറുകളും കെ.എസ്.ഇ.ബി ഓഫ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് കോട്ടയം നഗരത്തിൽ വൈദ്യുതി വിതരണം ഏതാണ്ട് പൂർണമായും തടസപ്പെടുകയായിരുന്നു. രണ്ടു ട്രാൻസ്‌ഫോമറുകളും ഒരേ സമയം ഓഫ് ചെയ്ത ശേഷമാകും പരിശോധന നടത്തുക.
ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് മൂന്നുമണിയോടെ മാത്രമേ വൈദ്യുതി നിയന്ത്രണം പൂർണതോതിൽ നീക്കാൻ സാധിക്കൂ എന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. രണ്ടു ട്രാൻസ്‌ഫോമറുകളും ഓഫ് ചെയ്ത ശേഷമാണ് അറ്റകുറ്റപണികൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ കോട്ടയം നഗരത്തിൽ ഏതാണ്ട് പൂർണതോതിൽ വൈദ്യുതി വിതരണം മുടങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























