സെക്രട്ടറിയേറ്റിന് മുന്നില്‍ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് യുവാക്കളുടെ ആത്മഹത്യാശ്രമം..

സെക്രട്ടറിയേറ്റിന് മുന്നില്‍ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് യുവാക്കളുടെ ആത്മഹത്യാശ്രമം.. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ മൂന്ന് യുവാക്കളാണ് ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം. നടന്നത്.
സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ അലി എന്നയാള്‍ ഉള്‍പ്പടെ മൂന്നു പേരാണ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതിന് ശേഷം ആത്മഹത്യാ ഭീഷണി മുഴക്കിയത്.
സുല്‍ത്താന്‍ ബത്തേരിയില്‍ ഇവര്‍ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ടാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇവരുമായി വേര്‍പിരിഞ്ഞ പങ്കാളി വധഭീഷണി മുഴക്കുന്നു എന്നതാണ് ഇവരുടെ പരാതി. ഇതിന്റെ തെളിവുകള്‍ അടക്കം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.
പോലീസെത്തി യുവാക്കളെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. അതിനിടെ തീകൊളുത്തും മുന്‍പ് വെള്ളമൊഴിച്ച് പോലീസ് അത്യാഹിതം ഒഴിവാക്കി.
ശേഷം കസ്റ്റഡിയിലെടുത്ത യുവാക്കളെ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരുന്നു.
" f
https://www.facebook.com/Malayalivartha























