തൃശൂര്‍ പൂര നടത്തിപ്പിന് സര്‍ക്കാര്‍ ധനസഹായം, 15 ലക്ഷം രൂപ കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവ്, ആവേശക്കൊടിയേറ്റം മേയ് 4 ന്, രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരം ആഘോഷമാക്കാന്‍ ദേവസ്വങ്ങളും തട്ടകങ്ങളും നാടും നഗരവും ഒരുങ്ങി...! ആവേശ തിരയിൽ പൂരപ്രേമികൾ...

പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ കളക്ടര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി. ഇതാദ്യമായാണ് തൃശൂര്‍ പൂരം നടത്തിപ്പിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഈ വര്‍ഷത്തെ പൂരം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടും എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇത് വഹിക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് ദേവസ്വം മന്ത്രി കെ. രാധകൃഷ്ണന്‍, മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരം ആഘോഷമാക്കാന്‍ ദേവസ്വങ്ങളും തട്ടകങ്ങളും നാടുമൊരുങ്ങി കഴിഞ്ഞു.പൂരവിളംബരം ഔപചാരികമായി പ്രഖ്യാപിക്കുന്ന കൊടിയേറ്റം മേയ് നാലിനാണ്. കൊടിയേറി ഏഴാം നാളിലാണ് പൂരം. പാറമേക്കാവ് ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും 10.30 നും മധ്യേയാണ് കൊടിയേറ്റം.
തിരുവമ്പാടിയില്‍ രാവിലെ രാവിലെ 10.30 നും 10.55 നും ഇടയ്ക്കാണ് ചടങ്ങ്. മുഹൂര്‍ത്തം നോക്കിയാണ് കൊടിയേറ്റം നടത്തുന്നത്.പൂരത്തിൻ്റെ ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. നടത്തിപ്പിനു സംഘാടകര്‍ രൂപീകരിച്ച വെടിക്കെട്ട്, ചമയം, വാദ്യമേള സബ് കമ്മിറ്റികള്‍ അവസാന റൗണ്ടിലേക്കു കടന്നു. ആരെയൊക്കെ അണിനിരത്തണമെന്ന ചര്‍ച്ച അവസാനഘട്ടത്തിലാണ്. ആനകളുടെ ലിസ്റ്റ് ദേവസ്വങ്ങള്‍ തയാറാക്കി പരസ്പരം പങ്കുവെക്കുകയാണ്. വെടിക്കെട്ടുസാമഗ്രികളും ഒരുക്കിത്തുടങ്ങി.
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ തൃശ്ശൂരിൽ എത്താറുണ്ട്.
https://www.facebook.com/Malayalivartha























