സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ രണ്ടു ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലും ഉണ്ട്.
അതേസമയം കേരളത്തില്‍ എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെല്‍സ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്നതാപനില പാലക്കാടാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 37.6 ഡിഗ്രിസെല്‍സ്യസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ലേക്ക് ഉയര്‍ന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം കൊല്ലം തൃശൂര്‍ ജില്ലകളിലും ചൂട് 35 ന് മുകളിലാണ്.
മേഘാവരണം ഉള്ളതിനാല്‍ ഈര്‍പ്പവും ചൂടും കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഉച്ചതിരിഞ്ഞ് മിക്ക ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. വരുന്ന അഞ്ചു ദിവസം കൂടി കേരളത്തില്‍ മഴ തുടരുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























