മുന്‍കൂര്‍ ജാമ്യത്തിനായി വിജയ് ബാബുവിന്റെ രക്ഷകര്‍ ഹൈക്കോടതിയില്‍! ഹര്‍ജിയില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.. നടിയെ കുടുക്കാനുള്ള ബോംബ് കൈവശമുണ്ടെന്ന് നടന്‍; കോടതി ഉത്തരവിന് കാതോര്‍ത്ത് സിനിമാ ലോകം, ഇനി നിര്‍ണ്ണായക നിമിഷങ്ങള്‍

വിജയ് ബാബുവിനെതിരെയുള്ള പീഡനപരാതിയില്‍ ഒടുവില്‍ എല്ലാവരും പ്രതീക്ഷതുപോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. നടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിര്‍മ്മാതാവും നടനുമായ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. നടി നല്‍കിയിരിക്കുന്ന പീഡനപരാതി തന്നെ ബ്ലാക്കമെയില്‍ ചെയ്യാന്‍ കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു. അതേസമയം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
നിരവധി മീടൂ ആരോപണങ്ങളാണ് സിനിമാ മേഖലയില്‍ നിന്നും മറ്റ് പ്രമുഖ മേഖലകളില്‍ നിന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി പുറത്തുവന്നുകൊണ്ടിരിത്തുന്നത്. ഇങ്ങനെ സമൂഹത്തില്‍ ഒരു ഫാഷനായി മാറിയ സംഭവത്തിലേക്ക് തന്നെ വലിച്ചിഴക്കാനാണ് പരാതിക്കാരിയുടെ ഉദ്ദേശം എന്നും ഹര്‍ജിയില്‍ വിജയ് ബാബു ആരോപിക്കുന്നു. മാത്രമല്ല താന്‍ ശാരീരികമായോ മാനസീകമായോ നടിയെ പീഡിപ്പിച്ചിട്ടില്ല എന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതിയെന്നും നടന്‍ വ്യക്തമാക്കി.
തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുന്ന വാട്‌സാപ്പ് ചാറ്റുകളും, മെസേജുകളും, വീഡിയോകളും ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ട്. അതിനാല്‍ സത്യാവസ്ഥ എന്താണെന്ന് കോടതിയേയും അന്വേഷണസംഘത്തേയും ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നുണ്ട്.
മാത്രമല്ല ചില തെളിവുകള്‍ തനിക്കെതിരെ കിട്ടിയെന്ന് അന്വേഷണ സംഘം പറഞ്ഞത് നടിയുടെ നിര്‍ദേശപ്രകാരമാണെന്നും മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയുമാണ് ഉണ്ടായതെന്നും വിജയ്ബാബു പറയുന്നു. കൂടാതെ ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും നടന്‍ ഹര്‍ജിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ വിജയ് ബാബുവിനെ ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്. അതിന്റെ അടിസ്ഥാനത്തില്‍ നടന് ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല വിജയ് ബാബുവിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവരുകയാണ്.
കഴിഞ്ഞ ദിവസം നടന്റെ ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തിയപ്പോള്‍ ചില തെളിവുകള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. അതിനുപുറമെ വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചി പനമ്പള്ളി നഗറിലുള്ള ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സിനിമാമേഖലയിലേയും ഹോട്ടല്‍ ജീവനക്കാരിലേയും ചിലരുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നിലവില്‍ കേസില്‍ എട്ട് സാക്ഷികള്‍ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ സാക്ഷികളുടെ മൊഴികളും ഇന്ന് രേഖപ്പെടുത്തും എന്നാണ് വിവരം. പരാതിക്കാരി നല്‍കിയ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ സാക്ഷികളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പീഡനപരാതിയുമായി നടി പോലീസിനെ സമീപിച്ചപ്പോള്‍ വിജയ് ബാബു ആദ്യം പോയത് ഗോവയിലേക്കും അവിടെ നിന്ന് വിദേശത്തേക്കുമാണ് മുങ്ങിയത്. തുടര്‍ന്ന് വിജയ് ബാബുവിനായി രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ട് കേസുകളാണ് നിലവില്‍ നടന്റെ പേരിലുള്ളത്.
ഒന്ന് പീഡന പരാതിയും രണ്ടാമത്തേത് നടിയുടെ പേര് ലൈവ് വീഡിയയോയിലൂടെ പുറത്തുവിട്ടതും. എന്തായാലും നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായപ്പോള്‍ ആ വീഡിയോ അദ്ദേഹം നീക്കം ചെയ്തു.
https://www.facebook.com/Malayalivartha























