നടുക്കുന്ന ക്രൂരത..... കഴുത്തിനു കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മുകളിലേക്ക് ഉയര്‍ത്തും... ഭയങ്കരമായി ശ്വസം മുട്ടുമ്പോള്‍ പെട്ടെന്നു താഴെയിടും.... മൂന്നുമാസം മുന്‍പ് സര്‍ക്കാര്‍ ജോലി കിട്ടിയ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം...

നടുക്കുന്ന ക്രൂരത..... കഴുത്തിനു കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മുകളിലേക്ക് ഉയര്‍ത്തും... ഭയങ്കരമായി ശ്വസം മുട്ടുമ്പോള്‍ പെട്ടെന്നു താഴെയിടും.... മൂന്നുമാസം മുന്‍പ് സര്‍ക്കാര്‍ ജോലി കിട്ടിയ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം...
ശ്വാസതടസ്സമാണ് മരണകാരണമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞെങ്കിലും തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
മുന്‍പ് മര്‍ദനമേറ്റതിന്റെ പാടുകളുടെ ചിത്രമടക്കം ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കി.
പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിനെയാണ് ഭര്‍ത്താവ് ജിജോയുടെ മാവേലിക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഒന്നരവയസുള്ള ഒരു കുട്ടിയുണ്ട്. മൂന്നുമാസം മുന്‍പാണ് വാട്ടര്‍ അതോറിറ്റിയില്‍ നിയമനം ലഭിച്ചത്. ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കഴുത്തിനു കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മുകളിലേക്ക് ഉയര്‍ത്തും. ഭയങ്കരമായി ശ്വസം മുട്ടുമ്പോള്‍ പെട്ടെന്നു താഴെയിടുകയും ചെയ്യും. എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ബിന്‍സി ചോദിക്കുമ്പോള്‍ 'ഇതൊരു രസമല്ലെ' എന്നാണ് അയാള്‍ പറയുന്നതെന്നും ബിന്‍സി പറഞ്ഞതായി ബന്ധു പറഞ്ഞു.
മര്‍ദ്ദനം കാരണം മുന്‍പും ബിന്‍സി സ്വന്തം വീട്ടിലേക്കു പോന്നിരുന്നു. ഭര്‍ത്താവിന്റെ നാട്ടിലെ പഞ്ചായത്തംഗവും പുരോഹിതനുമടക്കം എത്തി അനുനയിപ്പിച്ചാണ് ബിന്‍സിയെ ജിജോയുടെ വീട്ടിലാക്കിയത്.
ഭര്‍ത്താവ് പൊലീസിനോടു പറഞ്ഞത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണമെന്നാണ് . പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരണമെന്ന് കണ്ടെത്തി. ജനല്‍കമ്പിയില്‍ ഷാളില്‍ തൂങ്ങിയ ബിന്‍സിയെ അഴിച്ച് താഴെക്കിടത്തിയെന്നും സംഭവം പുറത്താകാതിരിക്കാന്‍ ഷാള്‍ അമ്മ കഴുകിയിട്ടെന്നും ജിജോ പിന്നീട് സമ്മതിക്കുയുണ്ടായി തൂങ്ങിമരണമാണെന്നും ആത്മഹത്യാ പ്രേരണയുണ്ടോ എന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
ചെറിയ കാര്യങ്ങള്‍ക്ക് പോലും ബിന്‍സിയെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജോലികിട്ടിയ ശേഷം ആത്മവിശ്വാസത്തിലായിരുന്നു ബിന്‍സിയെന്നും ബന്ധുക്കള്‍.
"
https://www.facebook.com/Malayalivartha
























