പിസിയുടെ അറസ്റ്റ്; ക്രിസ്ത്യാനികളുടെ നെഞ്ചുകീറി, ബലിപ്പെരുന്നാളിനുള്ള പിണറായിയുടെ സമ്മാനം, ഒടുവില്‍ ഖാസയും ബിജിപിയും ഒന്നിച്ചു! പിണറായിയുടെ കസേര ഇളകി, കേരളാ രാഷ്ട്രീയം മാറിമറയുന്നു..

പിസി ജോര്‍ജ്ജിന്റെ അറസ്റ്റ് മതങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്നു എന്നതിനുള്ള ശക്തമായ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിസിയുടെ അറസ്റ്റിന് പിന്നാലെ ക്രിസ്റ്റ്യന്‍ സഭയായ ഖാസയും ബിജെപിയും ഒന്നിക്കുന്ന കാഴ്ചയാണ് കാണുന്നത്. പിസി ജോര്‍ജ്ജിന് ഇരു കൂട്ടരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോള്‍ തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരും ഖാസയിലെ അംഗങ്ങളും പിസിയെ മോചിപ്പിക്കുന്നതിന് വേണ്ടി തെരുവിലിറങ്ങിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകള്‍ പച്ചയ്ക്ക് തുറന്നുപറഞ്ഞ പിസി ജോര്‍ജിനെ ഒറ്റപ്പെടുത്തി വായടപ്പിക്കാമെന്ന് ആരും കരുതേണ്ട എന്നാണ് ഖാസ പറയുന്നത്. പ്ലാതോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജ് ഒറ്റയ്ക്കല്ല. പിസി ജോര്‍ജ് വര്‍ഗീയത പറഞ്ഞു എന്നു പറയുന്നവര്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതാണ് വസ്തുതയ്ക്ക് വിരുദ്ധമായ കാര്യം എന്ന് ആദ്യം ചൂണ്ടിക്കാട്ടണം എന്നാണ് ഖാസ പറയുന്നത്.
മാത്രമല്ല എതിരഭിപ്രായം പറയുന്നവരുടെ നാവരിയാന്‍ ശ്രമിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ആര്‍എസ്എസ് നേതാവുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞത്.
മാത്രമല്ല ഇവിടെ ഖാസ ഉന്നയിക്കുന്ന ഒരു കാര്യം നാം പ്രത്യേകം ശ്രദ്ദിക്കേണ്ടതുണ്ട്. ഇന്ന് ഞായറാഴ്ച ക്രിസ്ത്യന്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിവസം. പിസിയാകട്ടെ രാവിലെ 6മണിക്ക് പള്ളിയില്‍ പോകുന്ന ആളുമാണ്. അങ്ങനെയിരിക്കെ ഒരു തീവ്രവാദിയെ പോലെ ഇന്ന് പുലര്‍ച്ചെ 5 മണിക്ക് പിസിയുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇന്ന് ഞായറാഴ്ച നാളെ റംസാന്‍ ഇനി കോടതി ചൊവ്വാഴ്ച മാത്രം! എന്താണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. മുസ്ലീം ന്യൂനപക്ഷത്തെ കൈയ്യിലെടുക്കാന്‍ പിണറായി വിജയന്റെ പെരുന്നാള്‍ സമ്മാനമാണ് ഇതെന്നാണ് ഖാസ അഭിപ്രായപ്പെടുന്നത്.
എന്തായാലും പിസിയെ കസ്റ്റഡിയിലെടുത്ത സംഭവം ബിജെപി ഒരു ആയുധമായി ഏറ്റെടുത്തിരിക്കുകായാണ്. ബിജെപി അഖിലേന്ത്യ തലത്തിലും ഈ വിഷയം ഇപ്പോള്‍ ആളിപ്പുകയുകയാണ്. തിരുനന്തപുരത്തെത്തിയ പിസിയെ കാണാന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ എത്തിയതും ചര്‍ച്ചകള്‍ക്കുള്ള കാരണമായിട്ടുണ്ട്. വെട്ടിക്കൊന്ന ആളുകള്‍ കേരളത്തില്‍ തലയുയര്‍ത്തി നടക്കുമ്പോള്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് പിസിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. എന്താണ് പിണറായിയുടെ ലക്ഷ്യം എന്ന് കേരളം മനസിലാക്കി എന്നും മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ പിസിയുടെ അറസ്റ്റ് കേരളാ രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിനാണ് വഴഇതുറന്നിരിക്കുന്നത്. ക്രിസ്ത്യന്‍ സഭയും ബിജെപിയും ഒന്നിച്ചാല്‍ കേരളത്തിന് അത് മറ്റൊരു ചരിത്രം ആകും എന്നതിന് യാതൊരു സംശയവും ഇല്ല. നേരത്തെയും ലൗ ജിഹാദ് വിഷയത്തിലും മറ്റും പിസിയുടെ അഭിപ്രായങ്ങള്‍ക്ക് ബിജെപി കൈയ്യടിച്ചിരുന്നത് നമ്മള്‍ കണ്ടതാണ്. ഈ പ്രസ്താവനകളും അറസ്റ്റുമെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ പിണറായി വിജയന്റെ മന്ത്രിസഭ ആടിയുലയുന്നത് കാണാന്‍ കഴിയും.
മാത്രമല്ല വി മുരളീധരന് പിന്നാലെ പിസിയെ പിന്തുണച്ച് ബിഷപ്പുമാരും രംഗത്ത് എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇങ്ങനെ ബിജെപിയും ക്രീസ്ത്യന്‍ സഭയും ഒന്നിച്ചാല്‍ ഇടതുപക്ഷത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നത് 100 ശതമാനം സത്യമാണ്. ഈ ഒരു മണ്ടത്തരം ചെയ്തതാകട്ടെ പിണറായിയുടെ വിശ്വസ്തനും, ഈയടുത്ത് പിണറായി വിജയന്റെ പെളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിയും.
https://www.facebook.com/Malayalivartha
























