'മതസ്പർദ്ധ വളർത്തുന്ന നുണകൾ പച്ചയായി പറയുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കൂടിക്കൂടി വരുന്നു.... ഒരു നാട്ടിൽ ഒരു കുറ്റകൃത്യം ചെയ്യുന്നവർ വർദ്ധിക്കുന്നതിനുള്ള പരിഹാരം അത്തരക്കാരെ ഇലക്ഷനിൽ തോല്പിക്കലോ, വിസിബിലിറ്റി കുറയ്ക്കലോ മാത്രമല്ല. ആ കുറ്റം ചെയ്തവർ ജയിലിൽ കിടക്കുന്നു എന്ന് പൊതുസമൂഹത്തെ കൃത്യമായി കാണിച്ചുകൊടുക്കൽ കൂടിയാണ്...' ഹരീഷ് വാസുദേവൻ കുറിക്കുന്നു

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ പിസി ജോര്‍ജ്ജിന്റെ അറസ്റ്റ് മതങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്നു എന്നതിനുള്ള ശക്തമായ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരും ഖാസയിലെ അംഗങ്ങളും പിസിയെ മോചിപ്പിക്കുന്നതിന് വേണ്ടി തെരുവിലിറങ്ങിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നിരുന്നാൽ തന്നെയും പലരും പി.സിയുടെ ആരോപണത്തെ രൂക്ഷമായി എതിർക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ. 'മതസ്പർദ്ധ വളർത്തുന്ന നുണകൾ പച്ചയായി പറയുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കൂടിക്കൂടി വരുന്നു, അതിൽ സാധാരണക്കാർ മുതൽ ബിഷപ്പുമാരും സാമൂഹികമാലിന്യമായ പീസീ ജോർജുമാരും വർഗ്ഗീയഭ്രാന്തന്മാരും ഒക്കെ ഉൾപ്പെടുമെന്നും അദ്ദേഹം പറയുന്നു.
'ശിക്ഷ കിട്ടില്ല എന്ന ഉറപ്പാണ് ഈ കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ. ഇന്ത്യൻ പീനൽ കോഡിലെ 153A ഒക്കെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് അപ്പുറം പോകില്ലെന്നും, സമയബന്ധിതമായി വിചാരണ നടത്തി ശിക്ഷിക്കാൻ സ്റ്റേറ്റിനെക്കൊണ്ട് കഴിയില്ലെന്നും ഇക്കൂട്ടർക്ക് നന്നായി അറിയാം. സംഘികളും കൃസംഘികളും ഒക്കെ അതുകൊണ്ടു തന്നേ വിഷം തുപ്പുന്നതിൽ പേടിക്കുന്നില്ല' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മതസ്പർദ്ധ വളർത്തുന്ന നുണകൾ പച്ചയായി പറയുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കൂടിക്കൂടി വരുന്നു, അതിൽ സാധാരണക്കാർ മുതൽ ബിഷപ്പുമാരും സാമൂഹികമാലിന്യമായ പീസീ ജോർജുമാരും വർഗ്ഗീയഭ്രാന്തന്മാരും ഒക്കെ ഉൾപ്പെടും.
ശിക്ഷ കിട്ടില്ല എന്ന ഉറപ്പാണ് ഈ കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ. ഇന്ത്യൻ പീനൽ കോഡിലെ 153A ഒക്കെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് അപ്പുറം പോകില്ലെന്നും, സമയബന്ധിതമായി വിചാരണ നടത്തി ശിക്ഷിക്കാൻ സ്റ്റേറ്റിനെക്കൊണ്ട് കഴിയില്ലെന്നും ഇക്കൂട്ടർക്ക് നന്നായി അറിയാം. സംഘികളും കൃസംഘികളും ഒക്കെ അതുകൊണ്ടു തന്നേ വിഷം തുപ്പുന്നതിൽ പേടിക്കുന്നില്ല.
ഒരു നാട്ടിൽ ഒരു കുറ്റകൃത്യം ചെയ്യുന്നവർ വർദ്ധിക്കുന്നതിനുള്ള പരിഹാരം അത്തരക്കാരെ ഇലക്ഷനിൽ തോല്പിക്കലോ, വിസിബിലിറ്റി കുറയ്ക്കലോ മാത്രമല്ല. ആ കുറ്റം ചെയ്തവർ ജയിലിൽ കിടക്കുന്നു എന്ന് പൊതുസമൂഹത്തെ കൃത്യമായി കാണിച്ചുകൊടുക്കൽ കൂടിയാണ്. 153A ഐപീസീ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ എത്ര കേസുകൾ കേരളാ പോലീസ് എടുത്തു? എത്രയെണ്ണത്തിൽ സമയബന്ധിതമായി ചാർജ് കൊടുത്തു? എത്രയെണ്ണം വിചാരണ കഴിഞ്ഞു?എത്രപേർക്ക് ശിക്ഷ കിട്ടി? ജാമ്യം നൽകുമ്പോൾ സമാനമായ കേസുകളിൽ തുടർന്ന് പ്രതിയാകാൻ പാടില്ലെന്ന വ്യവസ്ഥ വെയ്ക്കാറുണ്ടോ?
ഉണ്ടെങ്കിൽ രണ്ടാമത് ടിയാൻ/ൾ വിഷം ചീറ്റുമ്പോൾ ആദ്യ കേസിലെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാറുണ്ടോ?? ഇല്ലെന്നാണ് അറിവ്. ശിക്ഷ പോരെങ്കിൽ നിയമം ഭേദഗതി ചെയ്യാൻ വേണ്ട നടപടികൾ വേണം. ഇക്കാര്യത്തിൽ ഇനിയെങ്കിലും കേരളാ പോലീസ് ഒരു വിവരക്കണക്ക് പ്രസിദ്ധീകരിക്കണം. "കേസടുത്തു കേസെടുത്തു" എന്ന വാർത്തയിൽ തീരുന്ന ആക്ടിവിസം പോരാ ഇതിൽ , കൃത്യമായ ഫോളോ അപ്പ് വേണം. അല്ലാതെ കേസെടുക്കും എന്ന പേടിപ്പിക്കൽ പോരാ. എന്ന്, പീസീ മാലിന്യത്തെ വിളിക്കുന്ന ഒരു ചർച്ചയിലും പങ്കെടുക്കില്ലെന്നു വർഷങ്ങൾക്ക് മുൻപ് നിലപാട് പരസ്യമാക്കിയ ഒരാൾ.
https://www.facebook.com/Malayalivartha
























