സന്തോഷ് ട്രോഫി ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ടീമിനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ടീമിന് പ്രോത്സാഹനമായി പ്രവാസി വ്യവസായിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം, കിരീടം നേടിയാല്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍
ആരാധകരെ ത്രസിപ്പിച്ച് ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ സന്തോഷ് ട്രോഫി ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ടീമിന് ഞെട്ടിക്കുന്ന സർപ്രൈസ്. നമ്മുടെ കൊമ്പന്മാർക്ക് പ്രോത്സാഹനമായി പ്രവാസി വ്യവസായിയുടെ പുതിയ പ്രഖ്യാപനം. കിരീടം നേടിയാല്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.
മലയാളിയെന്ന നിലയില്‍ തന്നെ കേരള ടീം ഫൈനലില്‍ എത്തിയതില്‍ അഭിമാനമുണ്ട്. സംസ്ഥാന ഫുട്ബോള്‍ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനം. ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം നേടാനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന് ഡോ ഷംഷീര്‍ വയലില്‍ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കേരളാ-ബംഗാള്‍ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം കേരളം ആതിഥേയരായ ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോരാട്ടം പ്രകമ്പനമായി മാറുമെന്ന് കാണുവാൻ സാധിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
അതേസമയം സെമി ഫൈനലില്‍ കര്‍ണാടകയെ ഗോള്‍ മഴയില്‍ മുക്കിയാണ് കേരളം ഫൈനലിന് ടിക്കറ്റെടുത്തത്. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം എന്നത്. കൂടാതെ സെമിയില്‍ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ തന്നെ കേരളം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗാളിനെ തോല്‍പ്പിച്ചിരുന്നു.
അങ്ങനെ ആക്രമണോത്സുകത കൈമുതാലാക്കിയ കേരള ടീം തകര്‍പ്പന്‍ ഫോമിലാണ്. ഇപ്പോഴുള്ളത്. മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് അഞ്ച് ഗോളുകളാണ് ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. സെമിയിലെ അഞ്ച് ഗോളടക്കം ആറ് ഗോളുകളുമായി സൂപ്പര്‍ സബ് ജെസിനും സ്‌കോറര്‍മാരില്‍ മുന്നില്‍ തന്നെയുണ്ട്. അഞ്ച് കളികളില്‍ 18 ഗോളുകള്‍ അടിച്ചുകൂട്ടിയ കേരളം ആറ് ഗോളുകള്‍ മാത്രമാണ് വഴങ്ങിയിരുന്നത്.
https://www.facebook.com/Malayalivartha

























