എളമക്കരയില്‍ ആറുവയസുകാരിയുടെ മരണം; പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന

എളമക്കര പോണേക്കരയിലെ വീട്ടില്‍ ആലപ്പുഴ സ്വദേശിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന. കഴിഞ്ഞ 16ന് മകള്‍ക്ക് വിഷം നല്‍കിയ ശേഷം അച്ഛന്‍ തൂങ്ങിമരിക്കുകയായിരുന്നു. പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് അന്വേഷണം തുടരുന്നത്.
കുട്ടിയുടെ അമ്മ കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരിയാണ്. അച്ഛന്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ജോലിക്ക് പോകാതെ വീട്ടില്‍ തന്നെയുണ്ടായിരുന്നു. ആരാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം കുട്ടിയുടെ ബന്ധുക്കളിലേക്കും അച്ഛന്റെ സുഹൃത്തുക്കളിലേക്കും പൊലീസ് വ്യാപിപ്പിച്ചിരുന്നു. കുട്ടി ഉപദ്രവത്തിനിരയായത് അറിയില്ലെന്നാണ് അമ്മ മൊഴി നല്‍കിയത്.
ചേര്‍ത്തല പാണാവള്ളി സ്വദേശിയാണ് കുട്ടിയുടെ അച്ഛന്‍. പോണേക്കരയിലെ സെന്റ് സേവ്യേഴ്‌സ് റോഡിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. മകളെ കിടക്കയില്‍ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനില്‍ക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha





















