കെപിസിസിയുടെ സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും

കെപിസിസി സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ മുഖ്യതിഥിയായി പ്രേംകുമാര്‍ പങ്കെടുക്കും. നാളെ വൈകിട്ട് 5.30 ക്കാണ് പരിപാടി നടക്കുക. കെ. സി വേണുഗോപാലും പരിപാടിയില്‍ പങ്കെടുക്കും.നാളെ വൈകിട്ട് നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങ്.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ സംഘാടകര്‍ പുറത്തുവിട്ടു പരിപാടിയില്‍ പ്രേംകുമാര്‍ പങ്കെടുക്കുമെന്ന് സംസ്‌കാരസാഹിതി ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഒരു ഔദ്യോഗിക പ്രതികരണത്തിന് പ്രേംകുമാര്‍ തയ്യാറായിട്ടില്ല.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഇരട്ടനീതി നടന്നെന്ന് പ്രേംകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയതെന്നും എന്നിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആശാസമരവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് തന്നെ പുറത്താക്കാന്‍ കാരണം. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്പോള്‍ അതിനൊരു മാന്യതവേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യാത്രയയപ്പ് നല്‍കാന്‍ പോലും തയ്യാറായില്ല. സച്ചിദാനന്ദന്‍ മാഷിനോട് ബഹുമാനം മാത്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















