ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 17 മുതല്‍ 19വരെ സംസ്ഥാനവ്യാപകമായി ഊബര്‍ ആപ്പ് ഓഫ്‌ലൈന്‍ ആകും.
സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്‌കരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മിനിമം ടാക്‌സി നിരക്ക് പ്‌ളാറ്റ്‌ഫോമുകളില്‍ ഉറപ്പാക്കുക, പ്രതിദിന സബ്‌സ്‌ക്രിപ്ഷന്‍ തുകയായ 165 രൂപ കുറയ്ക്കുക, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്‌ളോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. പണിമുടക്കിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് പാളയത്തുനിന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്. പി സി വിഷ്ണുനാഥ് എം എല്‍ എയാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha





















