ലൈംഗിക പീഡന പരാതി... പൊലിസിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് നിര്‍മാതാവും നടനുമായ വിജയ് ബാബു

നടിയുടെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലിസിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് നിര്‍മാതാവും നടനുമായ വിജയ് ബാബു. ഈ മാസം 19 വരെ സമയം ചോദിച്ച് കമ്മിഷണര്‍ക്ക് വിജയ് ബാബു ഇ മെയില്‍ അയച്ചു.
ഔദ്യോഗിക യാത്രയിലായതിനാല്‍ മെയ് 19 വരെ ഇളവ് വേണമെന്ന ആവശ്യമാണ് വിജയ് ബാബു മുന്നോട്ടുവച്ചത്. എന്നാല്‍ സമയം നല്‍കില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമുള്ള നിലപാടിലാണ് പൊലീസ്. യുവനടിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലിസ് നോട്ടിസ് നല്‍കിയിരുന്നു.
നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് സംഘം. വിജയ് ബാബു നടിയെ അഞ്ച് ഇടങ്ങളില്‍ എത്തിച്ച് പീഡനം നടത്തിയതായിട്ടാണ് പരാതിയില്‍ പറയുന്നത്. ഈ സമയങ്ങളില്‍ പരാതിക്കാരിയുമായി ഹോട്ടലില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും തെളിവായി പൊലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും പൊലീസ് എടുത്തു.
നിലവില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ ബാബുവിന് എതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പീഡനം നടന്ന കൊച്ചിയിലെ ഫ്‌ലാറ്റിലും ഹോട്ടലിലും പൊലീസ് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഈ സ്ഥലങ്ങളില്‍ പരാതിപ്രകാരം ഉള്ള തീയതികളില്‍ വിജയ് ബാബുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ചില സി സി ടി വി ദൃശ്യങ്ങളും പൊലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. നവ മാധ്യമങ്ങള്‍ വഴി ഇരയെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയും പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. സിനിമാ മേഖലയില്‍ നിന്നുമുള്ള ചില സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ 22നാണ് വിജയ് ബാബുവിനെതിരെ നടി പരാതി നല്‍കിയത്. എന്നാല്‍ പരാതി വന്നതിന് പിന്നാലെ ഈ മാസം 24 ന് വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു.വിജയ് ബാബു ഗോവയില്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ഗോവയില്‍ എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുശഷമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
നടിയുടെ പേര് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. വിജയ് ബാബുവിന്റെ സുഹൃത്തുക്കളുടെയും മൊഴിയെടുക്കുവാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























