പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബം മുങ്ങിമരിച്ചു... കര്‍ണാടക സ്വദേശികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്

പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബം മുങ്ങിമരിച്ചു. കാസര്‍കോട് കുണ്ടംകുഴി തോണികടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ നിതിന്‍ (40), ഭാര്യ ദീക്ഷ (30), നിതിന്റെ സഹോദരന്‍ മനീഷ് (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
പുഴയില്‍ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയില്‍ അകപ്പെട്ടതിനെതുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേര്‍ കൂടി അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചിരുന്നു. കോട്ടയത്ത് രണ്ട് പേരും ചാവക്കാട് മൂന്ന് പേരുമാണ് മരിച്ചത്. എല്ലാവരും ഒരേ ദിവസമായിരുന്നു അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha
























