മക്കളുടെ മുന്നില്‍ വച്ച് അമ്മയെ അയല്‍വാസികൂടിയായ ബന്ധു വെട്ടി പരിക്കേല്‍പ്പിച്ചു... ചികിത്സയിലായിരുന്ന യുവതി മരിച്ചു

മക്കളുടെ മുന്നില്‍ വച്ച് അമ്മയെ അയല്‍വാസികൂടിയായ ബന്ധു വെട്ടി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വര്‍ക്കലയില്‍ മാതൃ സഹോദരന്റെ വെട്ടേറ്റാണ് യുവതി മരിച്ചത്. ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തില്‍ ഷാലു (37) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഉച്ചയ്ക്കായിരുന്നു ഷാലുവിന് വെട്ടേറ്റത്.
സ്വകാര്യ പ്രസ്സിലെ ജീവനക്കാരിയായിരുന്ന ഷാലു ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു സ്‌കൂട്ടറില്‍ മടങ്ങവെയായിരുന്നു മാതൃസഹോദരന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിയത്. കഴുത്തിലേറ്റ വെട്ടാണ് മരണത്തിന് കാരണമായത്. ഇവര്‍ തമ്മില്‍ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷാലു.
അയല്‍വാസിയും ഷാലുവിന്റെ മാതൃസഹോദരനുമായ ചാവടിമുക്ക് വിളയില്‍ വീട്ടില്‍ അനിലിനെ(47) സംഭവം നടന്ന അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. ഷാലുവിന്റെ മക്കള്‍ നോക്കിനില്‍ക്കെയാണു സംഭവം. ഷാലുവിനെ രക്ഷിക്കാനെത്തിയവരെ അനില്‍ കത്തിയുമായി വിരട്ടിയോടിച്ചു. ഒടുവില്‍ പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്.
ഷാലുവിനെ ആശുപത്രിയിലേക്കു മാറ്റുമ്പൊഴേക്കും ഒട്ടേറെ രക്തം നഷ്ടപ്പെട്ടിരുന്നു. ഷാലുവിന്റെ ഭര്‍ത്താവ് സജീവ് ഗള്‍ഫിലാണ്. അനിലും ഷാലുവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും അനിലിന് പണം മടക്കി നല്‍കാത്തതിന്റെ പേരിലാണ് ആക്രമണമെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. വെല്‍ഡിങ് ജോലി ചെയ്യുന്ന അനില്‍ ഏറെ നാള്‍ ഗോവയിലായിരുന്നു. ഒന്നരമാസമായി നാട്ടിലുണ്ട്.
https://www.facebook.com/Malayalivartha
























