അമ്മയിലെ പ്രകടനത്തിന് ശേഷം കൊച്ചിയെ ഞെട്ടിച്ച് ഓട്ടോയില്‍ സുരേഷ് ഗോപിയുടെ മാസ്സ് എന്‍ട്രി; അന്തംവിട്ട് സംഘാടകര്‍

നഗരത്തിലെ ഗതാഗത തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോയിലെത്തി നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. വി എച്ച് പി സംഘടിപ്പിച്ച വി എച്ച് പി സ്വാഭിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് സുരേഷ് ഗോപി ഓട്ടോ പിടിച്ച് എത്തിയത്. ഇന്നലെ വൈകിട്ട് എറണാകുളം ബി ടി എച്ച് ഹോട്ടലില്‍ വെച്ചായിരുന്നു വി എച്ച് പി സ്വാഭിമാന്‍ നിധി ഉദ്ഘാടനം. പരിപാടിക്ക് എത്താന്‍ കലൂരില്‍ നിന്നാണ് സുരേഷ് ഗോപി ഓട്ടോയില്‍ കയറിയത്.
മൂന്ന് മണിക്കായിരുന്നു വി എച്ച് പി പരിപാടി ആരംഭിക്കാനിരുന്നത്. എന്നാല്‍ ആ സമയത്ത് കലൂരില്‍ താരസംഘടനയായ 'അമ്മ'യുടെ ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപി. നാല് മണിയോടെ അമ്മയുടെ പരിപാടിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് എം ജി റോഡിലും മറ്റും വലിയ ഗതാഗത തിരക്കാണ് എന്നറിഞ്ഞത്. ഇവിടെ നിന്ന് നാലു മണിയോടെ ഇറങ്ങിയപ്പോഴാണ് റോഡിലെ ഗതാഗതക്കുരുക്കിനെപ്പറ്റി സുരേഷ് ഗോപി അറിയുന്നത്. അമ്മയുടെ വേദിയില്‍ നിന്ന് പുറത്തിറങ്ങിയ താരത്തെ മാദ്ധ്യമങ്ങള്‍ വളഞ്ഞു. ഇതോടെ താരം ആദ്യം വേറെയൊരു കാറില്‍ സ്ഥലത്തുനിന്നും പുറപ്പെട്ടു. പിന്നീടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊണ്ട് ഉദ്ഘാടന വേദിയിലേക്ക് സമയത്തെത്താനായി ഓട്ടോയെ നടന്‍ ആശ്രയിച്ചത്.
എന്നാല്‍ പല മാധ്യമങ്ങളും മാധ്യമങ്ങളെ കണ്ട് ഓടി രക്ഷപെട്ട് സുരേഷ് ഗോപി എന്ന തരത്തില്‍ വാര്‍ത്തയും കൊടുത്തു. സത്യത്തില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനായി തിടുക്കപ്പെട്ട് താരം പോകുകയായിരുന്നു.
എന്നാല്‍ അങ്ങ് വേദിയില്‍ കാറിലെത്തുന്ന താരത്തെ സ്വീകരിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമൊകുത്തി കാത്തു നില്‍ക്കുകയായിരുന്നു സംഘാടകര്‍
താരം ഓട്ടോയിലാണ് എത്തുന്നത് എന്നറിയാതെ ബി ടി എച്ച് ഹോട്ടലിന് മുന്നില്‍ വി എച്ച് പി സംഘാടകര്‍ സുരേഷ് ഗോപിയുടെ കാറ് എത്തുന്നതും കാത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍ അല്ലാവരെയും സംഘാടകരെയും സമീപത്ത് തന്നെ കാണാനെത്തിയവരേയും അമ്പരപ്പിച്ചുകൊണ്ട് സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി. അപ്പോള്‍ മാത്രമാണ് ഓട്ടോ ഡ്രൈവര്‍ പോലും അറിയുന്നത് തന്നോടൊപ്പം യാത്ര ചെയ്തത് സുരേഷ് ഗോപിയായിരുന്നു എന്ന്. അരമണിക്കൂര്‍ താരം വണ്ടിയിലിരുന്നിട്ടും ഓട്ടോക്കാരന് പോലും അത് സുരേഷ് ഗോപിയാണ് എന്ന് മനസ്സിലായിരുന്നില്ല.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി അമ്മയുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. 'അമ്മ' ആസ്ഥാനത്തു നടന്ന മെഡിക്കല്‍ ക്യാംപില്‍ മുഖ്യാതിഥിയായിരുന്നു സുരേഷ് ഗോപി. ഇടവേള ബാബു, മണിയന്‍പിള്ള രാജു, ശ്വേത മേനോന്‍, ജനാര്‍ദനന്‍, സുരഭി ലക്ഷ്മി തുടങ്ങിയ ഭാരവാഹികള്‍ പൊന്നാട അണിയിച്ചാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. താരസംഘടനയുടെ തുടക്കത്തില്‍ ഗള്‍ഫില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടിയെ തുടര്‍ന്നുണ്ടായ തര്‍ക്കം കാരണമാണ് സുരേഷ് ഗോപി 'അമ്മ'യില്‍ നിന്നു വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത്.
അമ്മയുടെ നേതൃത്വത്തില്‍ 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിയാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇടയായ സാഹചര്യം. ഇതിന് പിന്നാലെ സംഘടനയ്ക്കുള്ളില്‍ നടന്ന തര്‍ക്കമാണ് സുരേഷ് ഗോപി 20 വര്‍ഷത്തോളം പുറത്ത് നില്‍ക്കാന്‍ കാരണം. 1997 ലെ അറേബ്യന്‍ ഡ്രീംസ് എന്ന പരിപാടിയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരം കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളില്‍ അവതരിപ്പിച്ചിരുന്നു.
ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം 'അമ്മ'യിലേക്ക് തരും എന്ന് സുരേഷ് ഗോപിയാണ് അന്ന് സംഘടനയെ അറിയിച്ചത്. പ്രതിഫലം വാങ്ങാതെയാണ് പല താരങ്ങളും ഈ ഷോയില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ പണം നല്‍കാം എന്ന് ഏറ്റയാള്‍ ഇത് നല്‍കിയില്ല. ഇത് അമ്മയുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കിയിരുന്നു. രണ്ട് ലക്ഷം പിഴയടക്കാന്‍ സുരേഷ് ഗോപിക്ക് നോട്ടീസും ലഭിച്ചു.
താന്‍ ശിക്ഷിക്കപ്പെട്ടവനാണ് എന്ന് യോഗത്തില്‍ പറഞ്ഞ സുരേഷ് ഗോപി പിന്നീട് സംഘടനയില്‍ നിന്നും മാറിനില്‍ക്കാനും തീരുമാനിക്കുകയായിരുന്നു. അതേസമയം അതിന് ശേഷവും ഏത് പ്രധാന തീരുമാനം എടുക്കുമ്പോഴും അമ്മ സംഘടന തന്നോടും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























