മാറ്റവുമായി ബിജെപി... തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസ് വരും; കെവി തോമസിന്റെ പിന്തുണയോടെ തൃക്കാക്കര പിടിക്കാനുറച്ച് സിപിഎമ്മും; കരുത്തനായ ജനകീയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപി

ഇനി ഒരു മാസക്കാലം തൃക്കാക്കര ആഘോഷമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍. മേയ് 31ന് നടക്കുന്ന തിരഞ്ഞെടുപ്പിന് പത്രിക നല്‍കുന്നതിന് കേവലം പത്തുദിനങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ തന്നെ എത്രയും വേഗം തീരുമാനമെടുക്കണം.
പി ടി തോമസിന്റെ അപ്രതീക്ഷിത വിയോഗത്തോടെയാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്.
മെയ് പതിനൊന്നിനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. അതിനാല്‍തന്നെ ചര്‍ച്ചകള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡിഎയും. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ് കടന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച നാളെ നടക്കും.
തിരുവനന്തപുരത്താണ് യോഗം ചേരുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചര്‍ച്ചകളും നാളെ നടക്കും. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനാണ് മുന്‍ഗണന. ഇതിന്റെ കൃത്യമായ സൂചനയാണ് കഴിഞ്ഞ ദിവസത്തെ പൊതു പരിപാടിയില്‍ ഉമ പങ്കെടുത്തതിലൂടെ ലഭിക്കുന്നത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിന്റെ ജീവന്‍ മരണ പോരാട്ടമായി മാറും. അതേസമയം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് തനിക്കൊന്നും ഇപ്പോള്‍ അറിയില്ലെന്ന് പി.ടി തോമസിന്റെ പത്‌നി ഉമാ തോമസ് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും ഇടഞ്ഞു നില്‍ക്കുന്ന കെവി തോമസാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിലേക്ക് പോകാതെ ഇവിടെ തന്നെ തീരുമാനമുണ്ടാകും. സില്‍വ!ര്‍ ലൈന്‍ വിവാദങ്ങടക്കം തുറന്നു കാട്ടിയാക്കും കോണ്‍ഗ്രസ് പ്രചാരണം നടത്തുകയെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
അതസമയം എല്‍.ഡി.എഫ് തിരഞ്ഞെടുപ്പിന് സജ്ജമെന്ന് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. വോട്ടു ചോദിക്കുന്നത് കേരളത്തിന്റെ സമഗ്ര വികസനത്തിനെന്നും ജയരാജന്‍ പറഞ്ഞു. നിരവധി കെ.വി. തോമസുമാര്‍ എല്‍.ഡി.എഫിനായി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫിന് ഉപതിരഞ്ഞെടുപ്പ് അഗ്‌നി പരീക്ഷയായേക്കാം. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു ശേഷം യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താമെന്ന കണക്കൂട്ടലിലാണ് എല്‍.ഡി.എഫ്. കൂടാതെ ഉമ തോമസ് ഇവിടെ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാനും സാദ്ധ്യതയുണ്ട്.
എന്‍.ഡി.എയ്ക്ക് വിജയ പ്രതീക്ഷയില്ലെങ്കിലും പക്ഷേ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും, ലൗ ജിഹാദ് പോലെയുള്ള പ്രചരണങ്ങളും ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയാണെന്നുള്ളതും ബി.ജെ.പി സാന്നിദ്ധ്യം നിര്‍ണ്ണായകമാക്കുന്നു. മൂന്ന് മുന്നണികളെ കൂടാതെ ആം ആദ്മി പാര്‍ട്ടി ട്വന്റി ട്വന്റി പാര്‍ട്ടികള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചതുഷ്‌കോണ മത്സരത്തിനാണ് തൃക്കാക്കരയില്‍ കളമൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























